Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ, ചെങ്ങന്നൂര്‍...

രാജ്യസഭ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകൾ: സ്​റ്റിയറിങ്​ കമ്മിറ്റിയിൽ തീരുമാനം -കെ.എം. മാണി

text_fields
bookmark_border
രാജ്യസഭ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകൾ: സ്​റ്റിയറിങ്​ കമ്മിറ്റിയിൽ തീരുമാനം -കെ.എം. മാണി
cancel

​കോട്ടയം: രാജ്യസഭ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി നിലപാട്​ ഇൗ മാസം 18ന്​ ചേരുന്ന സ്​റ്റിയറിങ്​ കമ്മിറ്റിയിൽ ചർച്ചചെയ്​ത്​ തീരുമാനിക്കുമെന്ന്​ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. പാർട്ടി സ്​റ്റിയറിങ്​ കമ്മിറ്റി ചർച്ച ചെയ്​താകും​ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുക. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ നിര്‍ണായകമാണ്. ഗൗരവമായി പാർട്ടി എല്ലാ വശങ്ങളും ആലോചിക്കും. ഇതിനുശേഷം തീരുമാനമെടുക്കും. തിരക്ക്​ കൂേട്ടണ്ട ആവശ്യമില്ല.  ഉപതെരഞ്ഞെടുപ്പിന്​ വിജ്ഞാപനം വന്നിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

പിന്നീട്​ കേരള വനിത കോൺഗ്രസ്​ എം സംഘടിപ്പിച്ച വനിത സമ്മേളനം ഉദ്​ഘാടനം ചെയ്​ത കെ.എം. മാണി,  ഉപ​െതരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ വനിത കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിന്​ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ​എത്​ മുന്നണിക്കുവേണ്ടി പ്രചാരണത്തിന്​ ഇറങ്ങണമെന്ന്​ ​ പറയാതിരുന്ന അദ്ദേഹം നമ്മുടെ നമ്മുടെ ശക്തി കാണിച്ചുകൊടുക്കണമെന്നും പറഞ്ഞു. ചെങ്ങന്നൂരിൽ നമുക്ക്​ ഏറെ സ്വാധീനമുണ്ട്​. തെരഞ്ഞെടുപ്പ്​ വിജ്​ഞാപനം വന്നശേഷം എല്ലാവരും പോയി പ്രവർത്തിക്കണമെന്നും മാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala Congress(M)Election deciosionsparty stearing committy
News Summary - election deciosions on party stearing committy said kerala congress(m)- Kerala News
Next Story