Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി അധികച്ചെലവ് ഉപഭോക്താക്കളുടെ തലയിലേക്ക്; യൂനിറ്റിന് ഒരു രൂപയിലേറെ അധിക ബാധ്യതയുണ്ടാകാം

text_fields
bookmark_border
https://www.madhyamam.com/tags/electricity-charge
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ മേ​ൽ വ​ൻ​തോ​തി​ൽ സാ​മ്പ​ത്തി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തെ താ​രി​ഫ്​ ന​യ​ത്തി​ന്​ റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി.

ഭാ​വി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക​ച്ചെ​ല​വ് (റ​ഗു​ലേ​റ്റ​റി അ​സ​റ്റ്) നാ​ല്​ വ​ർ​ഷം കൊ​ണ്ട്​ ആ​ർ.​ഡി. സ​ർ​ചാ​ർ​ജാ​യി ഉ​പഭോ​ക്​​താ​ക്ക​ളി​ൽ നിന്ന് ചു​മ​ത്താ​നാ​ണ്​ നി​ർ​ദേ​ശം. 5,000 കോ​ടി​യി​ലേ​റെ രൂ​പ വ​രു​ന്ന റ​ഗു​ലേ​റ്റ​റി അ​സ​റ്റ്​ ഒ​റ്റ​യ​ടി​ക്ക്​​ ചു​മ​ത്തി​യാ​ൽ നി​ര​ക്കി​ൽ യൂ​നി​റ്റി​ന്​ ഒ​രു രൂ​പ​യി​ലേ​റെ അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​കും.

പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന വൈ​ദ്യു​തി​ക്ക്​ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ സ്വാ​ഭാ​വി​ക വ​ർ​ധ​ന വ​രും. അ​ധി​ക​മാ​യി വാ​ങ്ങേ​ണ്ടി​വ​രു​ന്ന വൈ​ദ്യു​തി​ക്ക്​ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ കൂ​ടി ഇ​തി​നു​പു​റ​മെ വ​രും. ദീ​ർ​ഘ​കാ​ല ക​രാ​ർ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ പ​രി​ഗ​ണി​ച്ച​തെ​ങ്കി​ൽ ഹ്ര​സ്വ​കാ​ല ക​രാ​ർ പ്ര​കാ​രം വാ​ങ്ങു​ന്ന​തും ഇ​നി ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഇ​തെ​ല്ലാം കൂ​ടി ഒ​രു​മി​ച്ച് ഈ​ടാ​ക്കി​ താ​രി​ഫ് ​ഷോ​ക്ക്​ സൃ​ഷ്ടി​ക്കും​വി​ധ​മാ​ണ്​ ക​മീ​ഷ​ൻ അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ താ​രി​ഫ്​ ന​യം ത​യാ​റാ​ക്കി​യ​ത്. അ​ഞ്ച്​ വ​ർ​ഷ​വും നി​ര​ക്ക്​ വ​ർ​ധ​ന​ക്കും​ ഈ ​ന​യം ഇ​ട​വ​രു​ത്തും. 2027-28 മു​ത​ൽ 31-32 വ​രേ​ക്കാ​ണ്​ പു​തി​യ ന​യം.

പു​തി​യ ന​യ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ആ​ദ്യ നി​ര​ക്ക്​ പ​രി​ഷ്ക​ര​ണം അ​ടു​ത്ത ഏ​പ്രി​ൽ ഒ​ന്നി​ന്​ നി​ല​വി​ൽ വ​രും. അ​തി​നു​മു​മ്പ് ​കെ.​എ​സ്.​ഇ.​ബി പു​തി​യ താ​രി​ഫ് ​പെ​റ്റീ​ഷ​നും പ്ര​തീ​ക്ഷി​ത വ​ര​വ്-​​ചെ​ല​വ്​ ക​ണ​ക്കും (എ.​ആ​ർ.​ആ​ർ) ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ക്കും. അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക് താ​രി​ഫ് ​പെ​റ്റീ​ഷ​ൻ ഒ​ന്നി​ച്ചു​ന​ൽ​​കു​മോ എ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.

വി​ശ​ദ തെ​ളി​വെ​ടു​പ്പി​ന്​ ശേ​ഷ​മാ​കും നി​ര​ക്ക്​ വ​ർ​ധ​ന സം​ബ​ന്ധി​ച്ച്​ റ​ഗ​ലേ​റ്റ​റി ക​മീ​ഷ​ൻ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. ക​ഴി​ഞ്ഞ ത​വ​ണ​യും അ​ഞ്ച്​ വ​ർ​ഷ​ത്തെ താ​രി​ഫ്​ ന​യം ക​മീ​ഷ​ൻ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും നി​ര​ക്ക്​ വ​ർ​ധ​ന​യും വ​ന്നു. പ്ര​തീ​ക്ഷി​ക്കു​ന്ന ക​മ്മി ക​ണ​ക്കു​ക​ൾ ഒ​ന്നി​ച്ച്​​ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നി​ര​ക്ക്​ വ​ർ​ധ​ന​യു​ടെ ഉ​ത്ത​ര​വ്​ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ വ​ന്ന​ത്.

മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും ക​മ്മി​യാ​യി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അം​ഗീ​ക​രി​ക്കു​ന്ന തു​ക പൂ​ർ​ണ​മാ​യി നി​ര​ക്ക്​ വ​ർ​ധ​ന​യാ​യി ചു​മ​ത്തി​യി​രു​ന്നി​ല്ല. നി​ര​ക്ക്​ വ​ർ​ധ​ന​ക്ക് ​ശേ​ഷം ബാ​ക്കി​യാ​കു​ന്ന​ത്​ റ​ഗു​ലേ​റ്റ​റി അ​സ​റ്റാ​യി മാ​റ്റി​വെ​ച്ചി​രു​ന്നു. ട്ര്യൂ​യി​ങ്​ അ​പ്പ്​ പെ​റ്റീ​ഷ​നു​ക​ളി​ൽ അ​ധി​ക​മാ​യി ക​ണ്ടെ​ത്തു​ന്ന തു​ക​യും ഇ​ങ്ങ​നെ മാ​റ്റി​യി​രു​ന്നു. 2024 മാ​ർ​ച്ച്​ 31 വ​രെ​യു​ള്ള ഇ​ത്ത​രം തു​ക​യും അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31 വ​രെ​യു​ള്ള അ​തി​ന്‍റെ പ​ലി​ശ​യ​ട​ക്ക​മു​ള്ള ബാ​ധ്യ​ത​യു​മാ​ണ്​ നാ​ല്​ വ​ർ​ഷം കൊ​ണ്ട്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ​ നി​ർ​ദേ​ശി​ച്ച​ത്. കെ.​എ​സ്.​ഇ.​ബി​യി​ൽ​നി​ന്ന്​ വൈ​ദ്യു​തി വാ​ങ്ങി വി​ത​ര​ണം ചെ​യ്യു​ന്ന ലൈ​സ​ൻ​സി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്.

ഉ​യ​ർ​ന്ന വി​ല​ക്ക് ​വൈ​ദ്യു​തി വാ​ങ്ങു​ന്നതും ഭാ​ര​മാ​കും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ താ​ര​ിഫ് ന​യം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മേ​ൽ സൃ​ഷ്ടി​ക്കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് പു​റ​മെ, മ​ഴ കു​റ​വ്​ മൂ​ലം പു​റ​ത്തു​നി​ന്ന്​ ഉ​യ​ർ​ന്ന വി​ല​ക്ക് ​വൈ​ദ്യു​തി വാ​ങ്ങി വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ഇ​ന്ധ​ന സ​ർ​ചാ​ജ്​ വേ​റെ​യു​മു​ണ്ടാ​കും. ഇ​ത്​ എ​ത്ര​യാ​ണെ​ന്ന്​ എ​ല്ലാ മാ​സ​വും കെ.​എ​സ്.​ഇ.​ബി​യാ​ണ് തീ​രു​മാ​നി​ക്കു​ക.

റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഹ്ര​സ്വ​കാ​ല-​അ​ടി​യ​ന്ത​ര വാ​ങ്ങ​ലു​ക​ൾ​ക്കാ​ണ്​ ഉ​യ​ർ​ന്ന വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. ഇ​തു​വ​രെ ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ സ​ർ​ചാ​ർ​ജ്​ ബാ​ധ​ക​മാ​യി​രു​ന്ന​ത്. ഇ​നി ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ളു​ടെ ബാ​ധ്യ​ത​യും വ​രും. ഇ​തു​വ​രെ വൈ​കീ​ട്ട് ആ​റു​മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ പീ​ക്ക്​ സ​മ​യ​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​ത്​ ​ആ​റു​മു​ത​ൽ ര​ാത്രി 11.30 വ​രെ​യാ​ക്കി​യി​ട്ടു​ണ്ട്.

ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​ത്തി​ന​നു​സ​രി​ച്ച്​ നി​ര​ക്ക്​ നി​ശ്ച​യി​ക്കാ​നു​ള്ള മീ​റ്റ​റു​ക​ൾ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കും. ടി.​ഒ.​ഡി മീ​റ്റ​ർ കൂ​ടു​ത​ൽ സ്ഥാ​പി​ക്കും. പീ​ക്ക്​ സ​മ​യ​മ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്ക്​ കു​റ​വും പീ​ക്ക്​ സ​മ​യ​ത്ത്​ നി​ര​ക്ക്​ കൂ​ടു​ത​ലും വ​രും. സ്മാ​ർ​ട്ട്​​ മീ​റ്റ​ർ കൂ​ടു​ത​ൽ സ്ഥാ​പി​ക്കു​ന്ന മു​റ​യ്ക്കാ​കും ഇ​ത്​ ന​ട​പ്പാ​ക്കു​ക.

ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ക​ണ​ക്​​റ്റ​ഡ്​ ലോ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫി​ക്സ​ഡ്​ ചാ​ർ​ജ്​ ഈ​ടാ​ക്കും. നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​ക്ക​നു​സ​രി​ച്ചാ​ണ്​ ഫി​ക്സ​ഡ്​ ചാ​ർ​ജ്​ വ​രു​ന്ന​ത്.​ ഇ​തും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ധി​ക ബാ​ധ്യ​ത വ​രു​ത്തും. ഉ​പ​യോ​ഗം കു​റ​ഞ്ഞാ​ലും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ഫി​ക്സ​ഡ്​ ചാ​ർ​ജ്​ ന​ൽ​കേ​ണ്ടി​വ​രും.

വൈ​ദ്യു​തി വി​ത​ര​ണ ചെ​ല​വ്​ അ​നു​സ​രി​ച്ച്​ നി​ര​ക്ക്​ നി​ശ്ച​യി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി പാ​ലി​ക്കാ​നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ൽ സ്​​റ്റോ​റേ​ജ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി രാ​ത്രി വൈ​ദ്യു​തി ഗ്രി​ഡി​ലേ​ക്ക്​ ന​ൽ​കു​ന്ന സൗ​രോ​ർ​ജ ഉ​ൽ​​പാ​ദ​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന വി​ല ന​ൽ​കാ​നും നി​ർദേ​ശ​മു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story