വൈദ്യുതി നിരക്ക് വർധന: പ്രഖ്യാപനം നീട്ടിയേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രഖ്യാപനം നീട്ടിയേക്കും. നിരക്ക് വർധന നിർദേശം കോടതി സ്റ്റേ ചെയ്തതോടെയാണിത്. അടുത്ത മാസം മുതൽ നിരക്ക് വർധിപ്പിക്കാണുള്ള റെഗുലേറ്ററി കമീഷന്‍റെ നടപടികൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു.
ഹൈടെൻഷൻ-എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ നിരക്ക് വർധനക്ക് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും വൻകിട വ്യവസായങ്ങളുടെ നിരക്ക് വർധനക്ക് സ്റ്റേ ലഭിക്കുകയും ചെയ്തു. എന്നാൽ, ഇവരെ ഒഴിവാക്കി മറ്റുള്ളവർക്ക് നിരക്ക് വർധന പ്രഖ്യാപിക്കൽ കമീഷന് എളുപ്പമാകില്ല. നിലവിലെ നിരക്കിന് ജൂൺ 30 വരെയാണ് പ്രാബല്യം.
വിവിധ വിഭാഗങ്ങൾക്ക് നിരക്ക് കുത്തനെ വർധിപ്പിക്കുന്നതിനുള്ള നിർദേശമാണ് റെഗുലേറ്ററി കമീഷന് മുന്നിൽ ബോർഡ് സമർപ്പിച്ചത്. അടുത്ത നാല് വർഷവും നിരക്ക് വർധിക്കും വിധമാണ് നിർദേശം. ഇതിൽ കമീഷൻ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ബോർഡിനോട് വിവിധ വിഷയങ്ങളിൽ വിശദീകരണം തേടുകയും ചെയ്തു. ജൂലൈ പത്തിനാണ് കേസ് വീണ്ടും പരിഗണിക്കുക. അതുവരെ വ്യവസായികളുടെ നിരക്ക് വർധന ഒഴിവാക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.