'മാധ്യമ'ത്തിൽനിന്ന് വിരമിച്ചു
text_fieldsവി.സി. സലിം, ഹാരിസ് കുറ്റിപ്പുറം, സുഗതൻ പി.ബാലൻ, എം.സൂഫി മുഹമ്മദ്, സി.എം. അലിയുൽ അക്ബർ, പി.ഷറഫുദ്ദീൻ, ഡെന്നി തോമസ്, എസ്. ശ്രീകാന്ത്, കെ.പി. അബ്ദുല്ല, എൻ.പി. അബ്ദുൽ കരീം, എ. നൗഷാദ്
കോഴിക്കോട്: 'മാധ്യമം' സർക്കുലേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. സലിം, ചീഫ് ഫോട്ടോഗ്രാഫർ ഹാരിസ് കുറ്റിപ്പുറം, തൃശൂർ ബ്യൂറോയിലെ ചീഫ് കറസ്പോണ്ടന്റ് സുഗതൻ പി.ബാലൻ, കൊച്ചി യൂനിറ്റിലെ ചീഫ് പ്രൂഫ് റീഡർ എം.സൂഫി മുഹമ്മദ്, കോഴിക്കോട് ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് പി.ഷറഫുദ്ദീൻ, കോഴിക്കോട് യൂനിറ്റിലെ ചീഫ് ഡി.ടി.പി സൂപ്പർവൈസർ സി.എം. അലിയുൽ അക്ബർ, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് മാനേജർ കെ.പി. അബ്ദുല്ല, ചീഫ് ഡി.ടി.പി ഓപറേറ്റർ എസ്. ശ്രീകാന്ത്, സീനിയർ റിസപ്ഷനിസ്റ്റ് എൻ.പി. അബ്ദുൽ കരീം, തിരുവനന്തപുരം യൂനിറ്റ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ സീനിയർ ക്ലർക്ക് എ. നൗഷാദ് എന്നിവർ സർവിസിൽ നിന്ന് വിരമിച്ചു.
1992 ഒക്ടോബറിൽ മാധ്യമത്തിൽ ചേർന്ന വി.സി. സലീം 32 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. ഗൾഫ് മാധ്യമം(ദുബൈ), മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മലപ്പുറം വാഴയൂർ സ്വദേശിയാണ്. ഭാര്യ: ഷമീന (അധ്യാപിക). മക്കൾ: സലീഖ് സലീം(നെസ്റ്റോ, റിയാദ്),ഷഹ്മ സയാൻ.
1993 സെപ്റ്റംബറിൽ മാധ്യമത്തിൽ ചേർന്ന ഹാരിസ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ്. മികച്ച വാർത്താ ചിത്രങ്ങൾക്ക് വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഖമറുന്നിസയാണ് ഭാര്യ.
1987ൽ മാധ്യമത്തിൽ ചേർന്ന അലിയുൽ അക്ബർ 37 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട് മൂഴിക്കൽ സ്വദേശിയാണ്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കണ്ണൂർ, ബഹ്റൈൻ യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഹ്ജാബി. മക്കൾ: അബ്ദുല്ല ബാസിം (ഐ.ടി എൻജിനീയർ), അബ്ദുല്ല ജാസിം (ഇലക്ട്രിക്കൽ എൻജിനീയർ), അബ്ദുല്ല റാസിം (സിവിൽ എൻജിനീയർ), അബ്ദുല്ല സിയാൻ.
എറണാകുളം സ്വദേശിയായ സുഗതൻ പി. ബാലൻ തൃശൂർ ബ്യൂറോയിൽ നിന്നാണ് വിരമിക്കുന്നത്. 1993ൽ മാധ്യമത്തിൽ ചേർന്ന സുഗതൻ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവർത്തിച്ചു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഡ്വ. എസ്. മീര നായർ, നന്ദിത പിള്ള.
1995ൽ മാധ്യമത്തിൽ ചേർന്ന സൂഫി മുഹമ്മദ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയാണ്. 30 വർഷത്തെ സേവനത്തിന് ശേഷം കൊച്ചി യൂനിറ്റിൽനിന്നാണ് വിരമിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവർത്തിച്ചു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നിട്ടുണ്ട്. അസിസ്റ്റന്റ് കെമിക്കൽ എക്സാമിനറായ എ. സബീനയാണ് ഭാര്യ. ബിസ്മിത എം.എസ് (ഇന്റീരിയർ ഡിസൈനർ),ബിനാസ് എം.എസ് എന്നിവർ മക്കളാണ്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ കെ.പി. അബ്ദുല്ല 32 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, മലപ്പുറം,കണ്ണൂർ യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജാസ്മിൻ. മക്കൾ: ഹിബ, ഹന്ന, ഹനാൻ അബ്ദുല്ല.
കോഴിക്കോട് ബ്യൂറോയിൽനിന്ന് വിരമിക്കുന്ന ഷറഫുദ്ദീൻ 1998ലാണ് മാധ്യമത്തിൽ ചേർന്നത്. മലപ്പുറം, വടകര എന്നിവിടങ്ങളിലും ജോലി ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശിയാണ്. ഭാര്യ: ഡോ. ഷാഹിദ. മക്കൾ: ഹാറൂൺ അഹമ്മദ്, ഹിമ ഫാത്തിമ.
കോഴിക്കോട് സർക്കുലേഷൻ മാനേജറായ ഡെന്നി തോമസ് കണ്ണൂർ ഉളിക്കൽ സ്വദേശിയാണ്. 2010ലാണ് മാധ്യമത്തിൽ ചേർന്നത്. കണ്ണൂർ, തിരുവനന്തപുരം, കൊച്ചി, കോട്ടയം യൂനിറ്റുകളിലും പ്രവർത്തിച്ചു. ഭാര്യ: സോണിയ. മക്കൾ: സാന്ദ്ര (ജെ.പി മോർഗൻ ബാംഗ്ലൂർ), സ്വീതിൻ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), സിയ (ഡക്കിൻ യൂനിവേഴ്സിറ്റി, ആസ്ട്രേലിയ).
കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയായ എൻ.പി. അബ്ദുൽ കരീം 1993ലാണ് മാധ്യമത്തിൽ ചേർന്നത്. കണ്ണൂർ, മലപ്പുറം, മംഗലാപുരം യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: ഉസ്വത്ത്. മക്കൾ: നഷ് വ കരീം, നാദിർ കരീം, നുസ്ല കരീം, നാജിൽ കരീം.
1991ൽ മാധ്യമത്തിൽ ചേർന്ന എസ്. ശ്രീകാന്ത് 33 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ്. കണ്ണൂർ, തിരുവനന്തപുരം, കൊച്ചി യൂനിറ്റുകളിലും പ്രവർത്തിച്ചു. 1991ൽ മാധ്യമത്തിൽ ചേർന്ന നൗഷാദ്. എ തിരുവനന്തപുരം സ്വദേശിയാണ്. തൃശൂർ യൂനിറ്റിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ബുഷ്റ. മകൾ: ദിയ നൗഷാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.