അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; ഇടനിലക്കാരന് പത്തു കോടി പിഴയിട്ടു
text_fieldsകൊച്ചി: സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ അന്വേഷണം പുരോഗമിക്കവെ എറണാകുളം-അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി.
കാക്കനാട് സഭ വിറ്റ 64 സെൻറ് ഭൂമിയാണ് കണ്ടുകെട്ടിയത്. ഭൂമിയിടപാടിൽ ഇടനിലക്കാരനായിരുന്ന സാജു വർഗീസിെൻറ എറണാകുളം വാഴക്കാലയിലെ വീട് കണ്ടുകെട്ടി ഇയാളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ചിട്ടുമുണ്ട്. ഭൂമിയിടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 10 കോടി പിഴയടക്കണമെന്നുകാട്ടി സാജുവിനും രൂപത അധ്യക്ഷനെന്നനിലക്ക് രൂപതയുടെ ഭൂമി വിറ്റ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു.
സാജു വർഗീസ് പത്തുകോടിയുടെ നികുതി വെട്ടിച്ചെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ. ഭൂമി കണ്ടുകെട്ടിയത് താൽക്കാലിക നടപടിയാണെന്നും മറ്റു നടപടി പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ മാധ്യമത്തോട് പറഞ്ഞു. 3.94 കോടിക്ക് രൂപത വിറ്റ ഭൂമി ആറുമാസത്തിന് ശേഷം 39 കോടിക്ക് മറിച്ചുവിറ്റതായാണ് കെണ്ടത്തല്‍. സാജു വര്‍ഗീസ് വഴി വി.കെ ഗ്രൂപ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതിവെട്ടിപ്പിെൻറ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. ഇടപാടില്‍ സാജു വര്‍ഗീസും വി.കെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചെന്നാണ് കണ്ടെത്തല്‍. സാജു വര്‍ഗീസിെൻറ 4298 ചതുരശ്രയടി വീടിനും ഭൂമിക്കും 4.16 കോടിയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്.
ഭൂമിയിടപാടിൽ ക്രമക്കേട് നടന്നതായി സംഭവം അന്വേഷിച്ച അതിരൂപത സമിതിതന്നെ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കണ്ണായ സ്ഥലങ്ങളിലുള്ള സഭയുടെ ഭൂമി പണം മുഴുവനായി ലഭിക്കുന്നതിന് മുമ്പ് മുറിച്ചുവിറ്റതിൽ ക്രമക്കേടുണ്ടെന്നും സമിതി കണ്ടെത്തി. സാജു വര്‍ഗീസിനെ ഇടനിലക്കാരനാക്കി 36 പേര്‍ക്കാണു ഭൂമി കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.