Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവശ്യമരുന്നുകൾ പോലുമില്ല; സർക്കാർ ആശുപത്രികൾ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
കുറവുള്ളിടത്ത് കാരുണ്യവഴി വാങ്ങാൻ നിർദേശം നൽകിയെന്ന് മന്ത്രി
അവശ്യമരുന്നുകൾ പോലുമില്ല; സർക്കാർ ആശുപത്രികൾ ഗുരുതരാവസ്ഥയിൽ
cancel

തിരുവനന്തപുരം: രോഗികൾക്ക് മരുന്ന് മുടങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പേവിഷ പ്രതിരോധ വാക്സിനടക്കം പ്രധാന മരുന്നുകൾ പോലും സ്റ്റോക്കില്ല. താഴെതട്ടിലുള്ള ആശുപത്രികളിൽ നേരത്തെ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പോലും ക്ഷാമം നേരിടുകയാണ്. പലേത്തും ഡോക്ടർമാർ നൽകുന്ന കുറിപ്പടി മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.

ചിലയിടങ്ങളിൽ പാരസെറ്റാമോളിനും ഐ.വി ഫ്ലൂയിഡിനുംവരെ ക്ഷാമം നേരിടുന്നു. കേരള മെഡിക്കല്‍ സർവിസസ് കോര്‍പറേഷന്‍റെ തലപ്പ് അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും റീടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതുമാണ് പ്രതിസന്ധിക്ക് പ്രധാനകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമുള്ള പർച്ചൈസ് ഓർഡറുകളും വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഈ സാമ്പത്തിക വർഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയിട്ടില്ല. എന്നാൽ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആരോഗ്യമന്ത്രി വിശദീകരിച്ചത്. ഏതെങ്കിലും മരുന്നുകൾ കുറവുണ്ടെങ്കിൽ അത് കാരുണ്യവഴി ലോക്കൽ പർച്ചേസ് നടത്താനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശവും നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിനാൽ രോഗികൾക്ക് മരുന്ന് മുടങ്ങുന്ന സ്ഥിതിയുണ്ടാകില്ല. കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ ലിമിറ്റഡ് ഏപ്രിലിൽ നടപടികൾ പൂർത്തിയാക്കി മേയോടെ പർച്ചേസ് ഓർഡറുകൾ നൽകുന്നതാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഏപ്രിലിൽ പർച്ചേസ് ഓർഡർ നൽകിയില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഈ നടപടികൾ പൂർത്തിയാക്കിയത്.

ഇതിനിടെ പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് വിതരണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ടെണ്ടറെടുത്ത കമ്പനികൾ പലതും പിന്മാറുകയും ചെയ്തു. ഇതിനിടയിൽ അത്യാവശ്യ മരുന്നുകളുടെ പട്ടികയിലെ 855 എണ്ണത്തിൽ 664 എണ്ണത്തിന് പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും 530 മരുന്നുകൾ ഇതിനോടകം സംസ്ഥാനത്ത് എത്തിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

ഇതുകൂടാതെ, ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയും തുടക്കത്തിലെ പാളുന്ന അവസ്ഥയാണ്. മിക്കയിടത്തും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാനായില്ല. പദ്ധതി തുടങ്ങിയ പുനലൂരിൽ പോലും പദ്ധതി പൂർണ സജ്ജമായില്ല. ശബരിമല തീർഥാടകരെ ലക്ഷ്യ മിട്ടാണ് മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് എന്നാണ് മന്ത്രി തുടക്കത്തിൽ വിശദീകരിച്ചത്. എന്നാൽ കോന്നി ജില്ല ആശുപത്രി മറികടന്ന് പുനലൂരിലേക്ക് ആദ്യഘട്ടം നടപ്പാക്കിയിതിലും പോരായ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. മലപ്പുറത്ത് പദ്ധതി ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും ഇതുവരെ ആയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Essential Drugs Unavailable as Kerala Govt Hospitals Face Severe Crisis
Next Story