Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധിയെഴുത്തിന് എല്ലാം...

വിധിയെഴുത്തിന് എല്ലാം സജ്ജം

text_fields
bookmark_border
വിധിയെഴുത്തിന് എല്ലാം സജ്ജം
cancel
camera_alt

വയനാട്ടിലെ പടിഞ്ഞാറത്തറയിൽ യു.ഡി.എഫ് ​ പ്രചാരണയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി സംസാരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 140 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​​ 883 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ മ​നഃ​സാ​ക്ഷി​യു​ടെ അം​ഗീ​കാ​രം ആ​ർ​ക്കെ​ന്ന​തി​ൽ വി​ധി​യെ​ഴു​ത്ത്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ തു​ട​ങ്ങും. 2.71 കോ​ടി വോ​ട്ട​ര്‍മാ​രാ​ണ്​ വി​ധി​യെ​ഴു​താ​ൻ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​ത്. വൈ​കി​ട്ട്​ ആ​റു​വ​രെ​യാ​ണ് പോ​ളി​ങ് സ​മ​യം. 24 ഓ​ക്‌​സി​ല​റി ബൂ​ത്തു​ക​ള​ട​ക്കം 30,495 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ക്ര​മീ​ക​രി​ച്ച​ത്.

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ പോ​ളി​ങ് ബൂ​ത്തു​ക​ളും അ​ല​ങ്ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ ബൂ​ത്തു​ക​ൾ​ക്കു​ള്ളി​ൽ അ​നു​വ​ദി​ക്കി​ല്ല. സൂ​ക്ഷി​ക്കാ​ൻ കൗ​ണ്ട​റു​ക​ളു​ണ്ടാ​കും. 160 ക​മ്പ​നി കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ള​ട​ക്കം 76,000 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന് ക്ര​മീ​ക​രി​ക്കും.

പ്ര​ചാ​ര​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​ശേ​ഷം അ​താ​ത് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ര​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, ഘോ​ഷ​യാ​ത്ര പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം പാ​ടി​ല്ല. പോ​ളി​ങ് ബൂ​ത്തി​ന​ക​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ന് പു​റ​മെ കോ​ഡ്​​ലെ​സ് ഫോ​ൺ, വ​യ​ർ​ലെ​സ് സെ​റ്റു​ക​ൾ, കാ​മ​റ, മ​റ്റു ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണ​മു​ണ്ട്.

എ​ക്സി​റ്റ്​ പോ​ൾ, സ​ർ​വേ ഫ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ 29ന്​ ​വൈ​കീ​ട്ട്​ ആ​റു​വ​രെ നി​രോ​ധി​ച്ചു. വോ​ട്ടെ​ടു​പ്പ്​ ക​ഴി​യു​ന്ന​തു​വ​രെ മ​ദ്യ​വി​ൽ​പ​ന​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​ര്‍ക്കും മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കും ബൂ​ത്തു​ക​ളി​ല്‍ മു​ന്‍ഗ​ണ​ന ന​ല്‍കും. ബൂ​ത്തു​ക​ളി​ല്‍ റാം​പു​ക​ളും വീ​ല്‍ചെ​യ​റു​ക​ളും സ​ജ്ജീ​ക​രി​ക്കും.

കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ര്‍ക്കാ​യി ബ്രെ​യി​ല്‍ ലി​പി സൗ​ക​ര്യ​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ള്‍, സ​ഹാ​യ​ത്തി​ന് പ്ര​ത്യേ​ക വ​ള​ന്റി​യ​ര്‍മാ​ര്‍, ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ആം​ഗ്യ​ഭാ​ഷാ സ​ഹാ​യം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കും. ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​ര്‍ക്ക് പോ​ളി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.

2.07 ല​ക്ഷം പേ​രു​ടെ വോ​ട്ട്​ പെ​ട്ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 85 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 2.07 ല​ക്ഷം വോ​ട്ട​ര്‍മാ​രി​ല്‍ 98 ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ര്‍ പ​റ​ഞ്ഞു. 1.46 ല​ക്ഷം പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 40 ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക​കം എ​ല്ലാ​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. 2,71,42,952 വോ​ട്ട​ര്‍മാ​രെ കൂ​ടാ​തെ 53,984 സ​ർ​വി​സ് വോ​ട്ട​ര്‍മാ​രു​മു​ണ്ട്.

പ്ര​വാ​സി വോ​ട്ട​ര്‍മാ​രാ​യി 2,42,093 പേ​രു​ണ്ട്. ന​ല്ലൊ​രു ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ നാ​ട്ടി​ലെ​ത്തി.

വോ​ട്ട് ചെ​യ്യാ​ന്‍ 12 തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടു​ചെ​യ്യാ​ന്‍ ​പ്ര​ധാ​ന രേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ്​ ഐ.​ഡി കാ​ര്‍ഡ് (എ​പി​ക്) ആ​ണ്. ഇ​ത് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ര്‍ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ര്‍ദേ​ശി​ച്ച ഫോ​ട്ടോ​പ​തി​ച്ച മ​റ്റു 11 അം​ഗീ​കൃ​ത രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം.

ആ​ധാ​ര്‍ കാ​ര്‍ഡ്

പാ​സ്പോ​ര്‍ട്ട്

ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്

കേ​ന്ദ്ര-​സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ല ക​മ്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും ന​ല്‍കു​ന്ന ഫോ​ട്ടോ പ​തി​ച്ച ഐ.​ഡി കാ​ര്‍ഡ്

ബാ​ങ്ക്/​പോ​സ്റ്റ് ഓ​ഫി​സി​ലെ ഫോ​ട്ടോ

സ​ഹി​ത​മു​ള്ള പാ​സ്ബു​ക്കു​ക​ള്‍

പാ​ന്‍ കാ​ര്‍ഡ്

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന് കീ​ഴി​ല്‍ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ന​ല്‍കു​ന്ന സ്മാ​ര്‍ട്ട് കാ​ര്‍ഡ്

ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ൽ കാ​ര്‍ഡ്

തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് സ്മാ​ര്‍ട്ട് കാ​ര്‍ഡ്

ഫോ​ട്ടോ സ​ഹി​ത​മു​ള്ള പെ​ന്‍ഷ​ന്‍ രേ​ഖ

പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍/​നി​യ​മ​സ​ഭ അം​ഗ​ങ്ങ​ള്‍/​ലെ​ജി​സ്ലേ​റ്റി​വ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് ന​ല്‍കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionassembly electionKerala
News Summary - Everything is ready for the verdict
Next Story