Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി അറിയാതെ ലൈസൻസുകൾ നൽകി എക്സൈസ് വകുപ്പ്; മദ്യനയത്തിന് വിരുദ്ധമായി നെടുമ്പാശേരിയിൽ പുതിയ ബാറുകൾ

text_fields
bookmark_border
മന്ത്രി അറിയാതെ ലൈസൻസുകൾ നൽകി എക്സൈസ് വകുപ്പ്; മദ്യനയത്തിന് വിരുദ്ധമായി നെടുമ്പാശേരിയിൽ പുതിയ ബാറുകൾ
cancel

തിരുവനന്തപുരം: സർക്കാരിന്റെയോ എക്സൈസ് മന്ത്രി എം.ലിജുവിന്റെയോ അറിവോ അനുവാദമോ ഇല്ലാതെ പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര (ഡൊമസ്റ്റിക്) ലോഞ്ചിൽ ‘ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്’എന്ന കമ്പനിക്കാണ് രണ്ട് FL-7 ലോഞ്ച് ബാർ ലൈസൻസുകൾ നൽകിയത്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പുറത്തുവന്നിട്ടുണ്ട്. പുതിയ മദ്യനയം വരുന്നത് വരെ പുതിയ ലൈസൻസുകൾ നൽകില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം.

2026 ജൂൺ 22നാണ് ഈ ലൈസൻസുകൾ അനുവദിച്ച് എക്സൈസ് കമ്മീഷണർ സാംബശിവറാവു ഉത്തരവിറക്കിയത്. ഏറെ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു കാര്യം, അനുവദിച്ച രണ്ട് ലൈസൻസുകളും തമ്മിൽ വെറും ഒരു മിനിറ്റിന്റെ മാത്രം ഇടവേളയാണുള്ളതെന്നാണ് രേഖകളിൽ ഉള്ളത്.

ബാറുകളുടെ ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം എക്സൈസ് അസിസ്റ്റന്റ് കമീഷണർമാരിൽനിന്ന് എടുത്തുമാറ്റാൻ മന്ത്രി കർശന നിർദേശം നൽകിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഇത്തരം നീക്കങ്ങളിൽ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് വിജിലൻസ് അന്വേഷണത്തിലേക്ക് നയിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.

കൂടാതെ, പുതിയ യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാത്രമേ ഇനി പുതിയ ബാറുകൾക്ക് മദ്യം വിളമ്പാനുള്ള ലൈസൻസ് നൽകുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കിയതായിരുന്നു. എന്നാൽ, ഈ വാദങ്ങൾക്കും തീരുമാനങ്ങൾക്കും തികച്ചും വിരുദ്ധമായാണ് എക്സൈസ് കമ്മീഷണർ സാംബശിവറാവു പുതിയ ബാറുകൾക്കായി ലൈസൻസ് അനുവദിച്ചിരിക്കുന്നത്.

മന്ത്രിയുമായി ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളെയും തർക്കങ്ങളെയും തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ എക്സൈസ് കമീഷണർ സാംബശിവറാവുവിന് സ്ഥലംമാറ്റം നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excise issues bar licences without minister's knowledge at Nedumbassery
Next Story