Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ അതിതീവ്രമഴ;...

വയനാട്ടിൽ അതിതീവ്രമഴ; 24 മണിക്കൂറിനിടെ ലഭിച്ചത് 264 മി.മീറ്റർ മഴ

text_fields
bookmark_border
വയനാട്ടിൽ അതിതീവ്രമഴ; 24 മണിക്കൂറിനിടെ ലഭിച്ചത് 264 മി.മീറ്റർ മഴ
cancel

കൽപറ്റ: വയനാട് ജില്ലയിൽ പെയ്യുന്ന അതിതീവ്രമഴയെത്തുടർന്ന് തുരങ്കപാത നിർമാണ മേഖലയിൽ വലിയ മണ്ണിടിച്ചിൽ. മീനാക്ഷി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തിയത് 264 മില്ലീമീറ്റർ അതിതീവ്രമഴയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെയാണ് തുരങ്കപാത നിർമാണ മേഖലയിൽ ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ പെയ്ത കനത്ത മഴ മലയോര മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. കള്ളാടി താഞ്ഞിരോട് പ്രദേശത്ത് പുഴയുടെ തീരത്ത് താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി.

റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ പല വീടുകളും മണ്ണടിഞ്ഞ് തകർന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യു മന്ത്രി എ.പി. അനിൽകുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്

തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ അപകടത്തിൽപെട്ടതായാണ് പറയപ്പെടുന്നത്. വിശദപരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. നിർമാണം നിർത്തി വെക്കാൻ ഉത്തരവിട്ടു.

അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലുള്ള മല ഇടിഞ്ഞ് മണ്ണ് ​കുത്തിയൊഴുകുകയായിരുന്നു. കള്ളാടിപ്പുഴയിലൂടെ താഞ്ഞിരോട് ഭാഗത്തേക്കാണ് മണ്ണ് പൂർണമായും ഒലിച്ചുവരിക. അതുകൊണ്ടുതന്നെ ആ ഭാഗത്തുള്ള കുടുംബങ്ങളെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideWayanad Tunnel ProjectRainfallWayanad
News Summary - Extreme Rain Triggers Landslide at Wayanad Tunnel Site, 5 Rescued, Rescue Ops On
Next Story