നെഹ്‌റുവിനെക്കുറിച്ച് അശ്ലീല പോസ്റ്റ്; ഫേസ്ബുക്കിലെ 'കരുണാകരൻ കെ. കരുണാകർജി' അറസ്റ്റിൽ
text_fieldsചിറ്റൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ഒരാൾ റിമാൻഡിൽ. കൊഴിഞ്ഞാമ്പാറ വാണിയാർ സ്ട്രീറ്റിൽ കരുണാകരനെയാണ് (58) ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.
'കരുണാകരൻ കെ. കരുണാകർജി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നെഹ്റുവിനെതിരെ അശ്ലീല പരാമർശം നടത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രവും സന്ദേശവും പൊലീസിന്റെ പാലക്കാട് സൈബർ പട്രോൾ വിഭാഗമാണ് കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർധ വളർത്തുന്നതും സമാധാനത്തിന് ഭംഗം ഉണ്ടാക്കുന്നതുമായ ഇത്തരം പോസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.