മുക്കുപണ്ടം തട്ടിപ്പ് അധ്യാപകന് മുൻകൂർ ജാമ്യം
text_fieldsശാസ്താംകോട്ട. പതാരം സർവിസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം.വെളുത്തമണലിലെ സ്കൂൾ അധ്യാപകനും ശൂരനാട് തെക്ക് സ്വദേശിയുമായ ദിലീപ്കുമാറിന് (37) ആണ് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
രാഷ്ട്രീയ പ്രേരിതമായാണ് കേസ് എടുത്തതെന്നും പണം മുഴുവന്‍ ബാങ്കില്‍ അടച്ചുകഴിഞ്ഞുവെന്നും ആയിരുന്നു പ്രതിയുടെ വാദം. മകള്‍ക്ക് നൃത്ത ആവശ്യത്തിനായി വാങ്ങിയ ഇമിറ്റേഷൻ ആഭരണങ്ങൾ പണയ സ്വര്‍ണത്തില്‍ പെടുകയായിരുന്നു. പ്രതി സ്ഥിരമായി ബാങ്കില്‍ വരുന്ന ആളാണ് തുടങ്ങിയ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ജി. മോഹൻരാജ്, കണിച്ചേരിൽ സുരേഷ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

