അതിവേഗ റെയിൽ: ആകാശ സർവേ പൂർത്തിയായി
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ അര്‍ധ അതിവേഗ റെയില്‍പാത സില്‍വര്‍ ലൈനിെൻറ അലൈന്മെൻ റ് നിശ്ചയിക്കുന്നതിന് ആദ്യപടിയായി നടത്തിയ ആകാശ സർവേ പൂര്‍ത്തിയായി. സില്‍വര്‍ ലൈന ് ദൈര്‍ഘ്യമായ 531.45 കിലോമീറ്റര്‍ സർവേ ചെയ്യാൻ പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ ലൈ ഡാര് സംവിധാനവുമാണ് ഉപയോഗിച്ചത്. സ്റ്റേഷന് പ്രദേശങ്ങളും സർവേ ചെയ്തു. അഞ്ചു മുതല്‍ പത്തു സെ.മീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച സര്‍വേ ആദ്യദിനം കണ്ണൂര്‍ മുതല്‍ കാസര്‍കോടു വരെയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കി.
ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സർവേയും ജിയോനോ തന്നെയാണ് നടത്തിയത്. സർവേ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷം റിപ്പോര്‍ട്ട് തയാറാക്കും. ശേഷം വിശദ പദ്ധതി റിപ്പോര്ട്ടിനുവേണ്ടിയുള്ള (ഡി.പി.ആർ) അലൈന്‍മെൻറ് നിര്‍ണയിക്കും.
സർവേ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഡി.പി.ആറും ലൊക്കേഷന്‍ സർവേയും വളരെ വേഗം തയാറാക്കി പണി തുടങ്ങാന്‍ കഴിയുമെന്ന് കേരള റെയില്‍ ഡെവലപ്മെൻറ് കോര്പറേഷൻ എം.ഡി വി. അജിത് കുമാര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തൃശൂരില്‍നിന്ന് കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിെല പാതക്കു സമാന്തരമായിട്ടുമായിരിക്കും അലൈന്‍മെൻറ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.
ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസ്സമുണ്ടാക്കാതെ ലൈഡാര്‍ സര്‍വേ വഴി ലഭ്യമായി. കാട്, നദികള്‍, റോഡുകൾ, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകൾ, പൈതൃകമേഖലകള്‍ എന്നിവയും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഇതിനായി ഉയര്‍ന്ന റെസൊല്യൂഷന്‍ ഉള്ള കാമറയാണ് ഉപയോഗിച്ചത്. രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും കടന്നുപോവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.