മുലപ്പാല്‍ നിഷേധിച്ച സംഭവം: മാപ്പ് പറഞ്ഞ് പിതാവ്
text_fieldsകോഴിക്കോട്: നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ തനിക്ക് മാപ്പ് പറഞ്ഞ് പിതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിതാവ് അബുബക്കർ ഖേദം പ്രകടിപ്പിച്ചത്. പറ്റിയ അബദ്ധം അംഗീകരിക്കുന്നു. തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നെന്നാണ് കരുതിയത്. തന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് ഇതിന് കാരണമായത്. ചിലരാൽ താൻ തെറ്റിദ്ധരിപ്പിക്കടുകയായിരുന്നെന്നും അബൂബക്കർ വ്യക്തമാക്കി.
മാപ്പ് പറഞ്ഞെങ്കിലും അബൂബക്കറിനെയും സിദ്ധൻ മുക്കം കളന്തോട് ഹൈദ്രോസ് അലി തങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, നവജാത ശിശുവിന്‍റെ ആരോഗ്യനല മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.
അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബുബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ നല്‍കേണ്ട മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതിരുന്നത്. അഞ്ച് ബാങ്ക് വിളിക്ക് ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് പിതാവ് ശാഠ്യം പിടിക്കുകകയായിരുന്നു. മുലപ്പാൽ നൽകുന്നതിൽ നിന്ന് കുഞ്ഞിന്‍റെ മാതാവിനെ പിതാവ് ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നും പരാതിയുണ്ട്.
പിതാവ് ഓമശ്ശേരി സ്വദേശി ചക്കാനകണ്ടി അബൂബക്കര്‍ (32), മാതാവ് ഹഫ്സത്ത് (23) എന്നിവര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. പ്രസവം നടന്ന മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി നഴ്സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75, 87 വകുപ്പു പ്രകാരമാണ് കേസടുത്തത് . അതിനിടെ, കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമീഷന്‍ അധ്യക്ഷ ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മുക്കം ഇ.എം.എസ് സഹകരണ ഹോസ്പിറ്റലിലാണ് അന്ധവിശ്വാസത്തിന്‍െറ പേരില്‍ പിതാവ് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവം നടന്നത്.സിദ്ധന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ അടിയന്തരമായി കേസെടുക്കാന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും മുക്കം പോലീസിനും ബാലാവകാശ കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.