തോരണം കഴുത്തിൽ കുരുങ്ങിയ സംഭവം: നഗരസഭ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡിലെ ഡിവൈഡറിൽനിന്ന് തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ നഗരസഭ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈകോടതി. തൃശൂർ അയ്യന്തോളിൽ അഭിഭാഷകയായ കുക്കു ദേവകിക്ക് പരിക്കേൽക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടാണ് തൃശൂർ നഗരസഭ സെക്രട്ടറിയോട് വെള്ളിയാഴ്ച ഉച്ചക്ക് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. കൊടി തോരണങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും സെക്രട്ടറി വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. പൊതുനിരത്തുകളിൽ അനധികൃതമായി കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കുന്നതിനിടെ അമിക്കസ് ക്യൂറി തൃശൂർ സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
കിസാൻസഭയുടെ സമ്മേളനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളാണ് തൃശൂരിൽ അപകടമുണ്ടാക്കിയതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അഡ്വ. കുക്കു വേഗം കുറച്ച് യാത്ര ചെയ്തതിനാലാണ് ഗുരുതര പരിക്കേൽക്കാതിരുന്നതെന്നും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.