മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം: അപേക്ഷ ആറു മാസത്തിനകം തീർപ്പാക്കും -മന്ത്രി
text_fieldsകോഴിക്കോട്: മത്സ്യത്തൊഴിലാളി ഇൻഷുറൻസ് തുക കൃത്യസമയത്ത് നൽകേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥർക്കാണെന്നും അപേക്ഷകൾ ആറു മാസത്തിനകം തീർപ്പാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്. വടക്കൻ മേഖല മത്സ്യത്തൊഴിലാളി അപകട ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും കോഴിക്കോട് സമുദ്ര കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർപ്പാക്കാൻ സാധിക്കാത്ത അപേക്ഷകൾ കാരണ സഹിതം മന്ത്രിയുടെ ഓഫിസിലേക്ക് നേരിട്ട് സമര്‍പ്പിക്കണം. ഇവ പരിശോധിച്ച് തുടർ നടപടിയെടുക്കും.
മത്സ്യത്തൊഴിലാളികൾക്കുള്ള ധനഹായ വിതരണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. 2007 മുതല്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ ഓരോന്നും പരിഹരിച്ചു വരുകയാണ്. മത്സ്യത്തൊഴിലാളികളുടെ തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട 203 അപേക്ഷകളും ആനുകൂല്യവിതരണവുമായി ബന്ധപ്പെട്ട 64 പരാതികളുമാണ് ഇപ്പോള്‍ വകുപ്പിനു മുന്നിലുള്ളത്. എറണാകുളം കേന്ദ്രീകരിച്ച് ഉടനെ നടത്തുന്ന അദാലത്തില്‍ എല്ലാ പരാതികളും പരിഗണിച്ച് സംസ്ഥാനത്തെ ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
രജിസ്ട്രേഷന്, തിരിച്ചറിയല്‍, ഇന്‍ഷുറന്‍സ് നിബന്ധനകള്‍ പാലിച്ചു മാത്രമേ തൊഴിലാളികള്‍ കടലില്‍ പോകാവൂ. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സിന്റെ മുഴുവന്‍ തുകയും സര്‍ക്കാര്‍ അടക്കും. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്കി സാമ്പത്തിക കെട്ടുറപ്പ് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവർക്കാണ് അദാലത്ത് സംഘടിപ്പിച്ചത്.
അപകട മരണമടഞ്ഞ 33 മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 3.25 കോടി രൂപയും അപകടം മൂലം അവശതയനുഭവിക്കുന്ന മൂന്നു മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 19 ലക്ഷം രൂപയും അദാലത്തില്‍ വിതരണം ചെയ്തു. എട്ട് അപേക്ഷകള്‍ പുതുതായി പരിഗണിച്ചു. ഇവയില്‍ നാലെണ്ണം തീര്‍പ്പാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.