Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക ക്രമക്കേട്; മിൽമ മലബാർ മേഖല യൂനിയനും പിരിച്ചുവിട്ടു

text_fields
bookmark_border
യൂനിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി
സാമ്പത്തിക ക്രമക്കേട്; മിൽമ മലബാർ മേഖല യൂനിയനും പിരിച്ചുവിട്ടു
cancel

തിരുവനന്തപുരം: തിരുവനന്തപുരം യൂനിയന് പിന്നാലെ, വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മിൽമ മലബാർ മേഖല യൂനിയനും പിരിച്ചുവിട്ടു. ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ഫെഡറേഷൻ ചെയർമാൻ കൂടിയായ കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള ബോർഡിനെയാണ് പിരിച്ചുവിട്ടത്. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂനിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.

മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ (എം.ഡി.ആർ.എഫ്) ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലാണ് നടപടി. മലപ്പുറം ഡയറിയിലെ മാർക്കറ്റിങ് പ്രോഡക്ട്സ് സ്റ്റോറിൽനിന്ന് 84,45,000 രൂപ വിലവരുന്ന നെയ്യ് ഉൾപ്പടെ പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ തിരിമറി നടത്തി മോഷണം നടത്തിയെന്നും കാസർകോട് ഡയറിയിലേക്ക് ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടംവരുത്തിയെന്നും ക്ഷീരവികസന ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്.

എം.ഡി.ആർ.എഫ് രൂപവത്കരിച്ച ശേഷം ഓഡിറ്റ് ചെയ്ത കണക്ക് അവതരിപ്പിക്കാത്തത് പ്രധാന വീഴ്ചയായി കണ്ടെത്തി. കാരണം കാണിക്കൽ നോട്ടിസ് പോലും നൽകാതെയാണ് പിരിച്ചുവിടൽ. 2022നുശേഷം മലബാർ മേഖല യൂനിയന്റെ നാലുവാർഷിക പൊതുയോഗങ്ങൾ കൂടിയെങ്കിലും ഒന്നിൽപോലും സബ്സിഡയറി സ്ഥാപനമായ എം.ഡി.ആർ.എഫിന്റെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതിവർഷം 68 മുതൽ 72 വരെ കോടി രൂപയുടെ വിറ്റുവരാണ് സ്ഥാപനത്തിനുള്ളത്.

കാസർകോട് ഡയറിയിലേക്ക് സമ്പത്റാവു ദേശ്‌മുഖ് മിൽക്ക് യൂനിയനിൽനിന്ന് രാസവസ്തുക്കൾ അടങ്ങിയ ഗുണനിലവാരമില്ലാത്ത 33,062 ലിറ്റർ പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷത്തിന്റെ നഷ്ടം ഉണ്ടായി. മലപ്പുറം ഡെയറിയിലെ മാർക്കറ്റിങ് പ്രോഡക്ട്സ് സ്റ്റോറിൽനിന്ന് നെയ്യ് ഉൾപ്പെടെ പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ തിരിമറി നടത്തി 84,45,000 രൂപയുടെ ക്രമക്കേട് നടത്തി. ഇൻവോയിസ്, ഗേറ്റ് പാസ് എന്നിവ എഡിറ്റ് ചെയ്തും റദ്ദാക്കിയുമാണ് മോഷണം നടത്തിയതെന്നാണ് കണ്ടെത്തൽ. സാമ്പത്തിക തിരിമറി തടയാൻ മാനേജിങ് ഡയറക്ടർ ശ്രമിച്ചിട്ടില്ലെന്നും ഇതിൽ എം.ഡി ക്കെതിരെ ഭരണസമിതി നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെഡറേഷൻ ചെയർമാൻ സ്ഥാനവും എൽ.ഡി.എഫിന് നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം യൂനിയൻ കഴിഞ്ഞമാസം പിരിച്ചുവിട്ടതിന് പിന്നാലെ മലബാർ യൂനിയൻ കൂടി പിരിച്ചുവിട്ടതോടെ എൽ.ഡി.എഫിന് മിൽമ ഫെഡറേഷൻ ചെയർമാൻ സ്ഥാനവും നഷ്ടമായി. തിരുവനന്തപുരം, എറണാകുളം, മലബാർ എന്നീ മൂന്ന് യൂനിയനുകൾ ചേർന്നതാണ് ഫെഡറേഷൻ. എറണാകുളം യൂനിയനിലേത് കോൺഗ്രസ് ഭരണസമിതിയാണ്. ഫെഡറേഷന്റെ ഭൂരിപക്ഷം അംഗങ്ങളും പുറത്തായതോടെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial irregularities: Milma Malabar Regional Union also dissolved
Next Story