തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി വർക്ക്ഷോപ്പിൽ തീപ്പിടുത്തം
text_fieldsതിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആർ.ടി സെൻട്രൽ വർക്ക്ഷോപ്പിൽ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകൾ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടർന്നു. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും അഗ്നിശമന സേനയെത്തി തീ പൂർണ്ണമായും നിയന്ത്രവിധേയമാക്കിയിട്ടുണ്ട്.
ടയറുകൾ കൂട്ടിയിട്ടതിെൻറ സമീപത്തു നിന്നും പഴയ ഇരുമ്പുകൾ വെൽഡ് ചെയ്യുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നുമാണ് തീപടർന്നതെന്നും സൂചനയുണ്ട്.
കത്തിയ ട്യൂബുകളിൽ നിന്നും തീപ്പൊരിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക കെമിക്കൽ ഉപയോഗിച്ച വെള്ളം ചീറ്റിയാണ് അഗ്നിശമന വിഭാഗം തീകെടുത്തിയത്. വർക്ക്േഷാപ്പിനടുത്ത് 280 കെ.വി ട്രാൻസ്ഫോമർ സ്ഥിതിചെയ്യുന്നുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.