മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ആറു വിദ്യാർഥികൾ മുങ്ങി മരിച്ചു
text_fieldsചങ്ങരംകുളം(മലപ്പുറം): ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴ കടുക്കുഴിക്കായലിൽ തോണി മറിഞ്ഞ്, ബന്ധുക്കളായ ആറ് കുട്ടികൾ മുങ്ങിമരിച്ചു. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. നരണിപ്പുഴ മാപ്പാലക്കല്‍ പ്രകാശെൻറ മകള്‍ പ്രസീന എന്ന ചിന്നു (13), മാപ്പാലക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (എട്ട്), മാപ്പാലക്കല്‍ വേലായുധെൻറ മകള്‍ വൈഷ്ണ (18) മാക്കാലക്കല്‍ ജയെൻറ മക്കളായ പൂജ എന്ന ചിന്നു (15), ജനിഷ (11) മാറഞ്ചേരി പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസെൻറ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്.
തോണി തുഴഞ്ഞിരുന്നയാളും മരിച്ച വൈഷ്ണയുടെ പിതാവുമായ വേലായുധൻ (55), നരണിപ്പുഴ വെള്ളക്കടവിൽ സുലൈമാെൻറ മകൾ ഫാത്തിമ (13), പനമ്പാട് നെല്ലിക്കൽതറയിൽ ശ്രീനിവാസെൻറ മകൾ ശിവഗി (17) എന്നിവെരയാണ് രക്ഷപ്പെടുത്തിയത്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലുള്ള ഫാത്തിമയും ശിവഗിയും തൃശൂരിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലുള്ള വേലായുധനും അപകടനില തരണം ചെയ്തു. കുട്ടികളെല്ലാം അയൽവാസികളുമാണ്.

അവധി ആഘോഷിക്കാനെത്തിയ ഇവർ വേലായുധനോടൊപ്പം സമീപത്ത് ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാൻ പോയതായിരുന്നു. കായലിൽ മീൻപിടിക്കാനും കളപറിക്കാനും ഉപയോഗിക്കുന്ന ചെറിയ പനവഞ്ചിയാണ് അപകടത്തിൽപ്പെട്ടത്. കരയിൽനിന്ന് 200 മീറ്റർ അകലെയാണ് മറിഞ്ഞത്. ഏതാനും മീറ്റര്‍ പിന്നിട്ടപ്പോഴേക്കും തോണി ചരിഞ്ഞ് അകത്ത് വെള്ളം കയറുകയും പിന്നീട് താഴുകയുമായിരുന്നു. വേലായുധന്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇദ്ദേഹം വെള്ളത്തിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. മരിച്ച പ്രസീനയുടെ പിതാവ് പ്രകാശനും വൈഷ്ണയുടെ പിതാവ് വേലായുധനും പൂജ, ജനിഷ എന്നിവരുടെ പിതാവ് ജയനും ആദിദേവിെൻറ മാതാവായ ദിവ്യയും സഹോദരങ്ങളാണ്. ആദിനാഥ് വേലായുധെൻറ ഭാര്യാസഹോദരിയുടെ മകനാണ്.
നാട്ടുകാരുടെ സംഘമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പെരുമ്പടപ്പ്, ചങ്ങരംകുളം പൊലീസും ഫയർഫോഴ്സും ചേർന്നു. ബണ്ടിന് സമീപമുണ്ടായിരുന്ന കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. േകാൾപടവുള്ള സ്ഥലത്ത് രക്ഷാപ്രവർത്തനം ശ്രമകരമായത് മരണനിരക്ക് കൂടാൻ കാരണമായി. േതാണി പായലിലും പുല്ലിലും കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റ, മലപ്പുറം എ.ഡി.എം എന്നിവർ തുടർനടപടികൾക്ക് നേതൃത്വം നൽകി. നിറയെ ചളിയാണ് നരണിപ്പുഴയിൽ. െപാന്നാനി കോൾനിലത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.