ഫ്ലാറ്റ് പൊളിക്കൽ: 60 കോടിയുടെ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: മരടിലെ ഫ്ലാറ്റുകൾ െപാളിക്കുേമ്പാൾ വീടുകൾ അടക്കം സമീപ കെട്ടിടങ്ങൾക്കു ണ്ടാവുന്ന നാശനഷ്ടങ്ങൾ നേരിടാൻ 60 കോടിയുടെ ഇൻഷുറൻസെടുത്തതായി സർക്കാർ. ആൽഫ സെ റീൻ എന്ന ഫ്ലാറ്റിന് സമീപത്തെ ബന്ധപ്പെടുത്തി 50 കോടിയുടെയും ഗോൾഡൻ കായലോരം ഫ്ലാറ്റ ുമായി ബന്ധപ്പെടുത്തി പത്ത് കോടിയുടെയും ഇൻഷുറൻസുകൾ ഉള്ളതായാണ് സ്റ്റേറ്റ് അ റ്റോർണി കോടതിയെ അറിയിച്ചത്. ആൽഫയുടെ രണ്ട് ടവറുകൾക്കായി 25 കോടി വീതമാണ് എടുത്തത്.
തങ്ങളുടെ റെസിഡൻഷ്യൽ അപ്പാർട്ട്മെൻറിന് കേടുപാടുണ്ടായാൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ 125 കോടിയുടെ ഇൻഷുറൻസ് പോളിസി എടുക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹീര കൺസ്ട്രക്ഷൻസ് കമ്പനിയും വീടുകളടക്കം കെട്ടിടങ്ങളുടെ മൂല്യനിർണയം നടത്തണമെന്നാവശ്യപ്പെട്ട് 200 ചുറ്റളവിലെ താമസക്കാരായ നൂറോളം അയൽവാസികളും നൽകിയ ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം.
അതേസമയം, മൂല്യനിർണയം അടക്കം ആവശ്യം ഉന്നയിക്കുന്ന ഹരജി ൈവകിയതെന്തെന്ന് കോടതി ചോദിച്ചു. നേരത്തേ പത്തു പേരാണ് ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച മറ്റ് 83 പേർ കൂടി സമാന ഹരജിയുമായി എത്തി. വൈകിയ വേളയിൽ ഇത്തരമൊരു ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി.
ഹരജികൾ ഫയലിൽ സ്വീകരിച്ച കോടതി, വിശദീകരണം നൽകാൻ സർക്കാറിനോട് നിർദേശിച്ച് പിന്നീട് വീണ്ടും പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.