മുഖ്യമന്ത്രിയുടെ വിമാനയാത്ര: സ്പോൺസർ തന്റെ മണ്ഡലത്തിലെ കോൺഗ്രസ് നേതാവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsകോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാനത്തിന്റെ ഉടമസ്ഥൻ തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള പ്രമുഖ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വോട്ട് ചെയ്യുന്ന, സ്വന്തം നിയോജകമണ്ഡലത്തിലുള്ള കുടുംബമാണ് അവരുടേതെന്നും തിരുവഞ്ചൂർ പറഞ്ഞു.
"ഏറ്റവും നല്ല ബന്ധമുള്ളവരാണവർ. അതുകൊണ്ട് തന്നെ താൽക്കാലികമായി അവർ ഒരു സഹായം നൽകിയതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനുള്ളത്?" എന്ന് സ്പീക്കർ ചോദിച്ചു. യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളുടെ വിമാനത്തിലല്ല യാത്ര ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ പേരിലാണ് ഈ വിമാനമുള്ളത്. കേലചന്ദ്ര കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും അവരുടെ കുടുംബ സദസ്സുകളിലും ചടങ്ങുകളിലും താൻ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. അതേസമയം, വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി നേരത്തെ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സ്പോൺസറെക്കുറിച്ചുള്ള തിരുവഞ്ചൂരിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

