പ്രളയക്കെടുതി തീരാതെ കേരളം
text_fieldsകേരളത്തെ മുക്കിയ പ്രളയത്തിന് 100 ദിവസം പിന്നിടുകയാണ്. പ്രളയത്തിന് ഉത്തരവാദികളെ തേടിയുള്ള ചർച്ചകൾക്ക് ഇനി യും അവസാനമായിട്ടില്ല. മനുഷ്യ നിർമിതമെന്ന് പ്രതിപക്ഷവും കാലാവസ്ഥാ ചതിച്ചുവെന്ന് ഭരണപക്ഷവും തർക്കിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിനിടെവച്ചതെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിെൻറ വിശദീകരണം.
എന്തായാലും 483 ജീവനുകൾ എടുത്ത പ്രളയം മനുഷ്യ മനസിലെ നൻമയുടെ ഉറവകൾ വറ്റിയിട്ടില്ലെന്ന് കാണിച്ചു തന്ന സംഭവമായിരുന്നു. രാഷ്ട്രീയവും ജാതിയും മതവും വർഗീയതയും പറഞ്ഞ് പരസ്പരം ചെളിവാരിയെറിയുന്നതിനിടെ സ്വയം മനസിലാക്കാൻ പ്രകൃതി നൽകിയ ശിക്ഷ.
എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കേരളത്തെ പ്രളയത്തിൽ നിന്ന് കരകേറ്റി. പ്രളയത്തിെൻറ മുറിവുകൾ മാഞ്ഞുവെന്നല്ല അതിനർഥം എങ്കിലും ജാതിക്കും മതത്തിനും പണത്തിലും പദവിക്കും അതീതമായി മനുഷ്യർ എന്ന വികാരം മുന്നിട്ടു നിന്ന അവസരമായിരുന്നു അത്.
2018 ജൂലൈ മുതലാണ് പ്രളയത്തിെൻറ ആരംഭം. ജൂലൈ -ആഗസ്ത് മാസങ്ങളിൽ സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. ആദ്യം അണക്കെട്ടുകൾ തുറക്കാൻ മടിച്ചെങ്കിലും പിന്നീട് നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഡാമുകൾ തുറന്നുവിട്ടു. സംസ്ഥാനത്തെ 35 അണക്കെട്ടുകൾ തുറന്നു. ഇടുക്കിയിൽ രണ്ടു ഷട്ടർ തുറക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അഞ്ചെണ്ണവും ഒരുമിച്ചു തുറക്കേണ്ട സാഹചര്യമുണ്ടായി. സംസ്ഥാനത്തൊട്ടാകെ 14 ലക്ഷത്തിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി.
നിരവധി പേർ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ടു. കരസേന, വ്യോമസേന, നാവിക സേന തുടങ്ങിയ കേന്ദ്ര സേനകൾ, അഗ്നിശമന സേന, പൊലീസ്, ദുരന്ത പ്രതികരണ സേന, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. മത്സ്യത്തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലിലൂടെ ലക്ഷക്കണക്കിന് പേർക്ക് ജീവൻ തിരിച്ചു കിട്ടി. വെള്ളമിറങ്ങിയ ശേഷം കേരളത്തിെൻറ ൈസന്യമെന്ന അഭിമാനത്തോടെയാണ് മത്സ്യത്തൊഴിലാളികൾ മടങ്ങിയത്.
31,000 കോടിയുെട നഷ്ടമാണ് കേരളത്തിനുണ്ടായതെന്നാണ് യു.എന്നിെൻറ പഠനം. അതിലേറെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. കേരളീയരുടെ സഹായ മനഃസ്ഥിതിക്കൊപ്പം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും സഹായങ്ങളും കേരളത്തിലെത്തി. അതിനിടെ വിദേശ രാജ്യങ്ങളുെട സഹായം സ്വീകരിക്കരുതെന്ന കേന്ദ്ര നിലപാട് വിവാദങ്ങൾക്കും ഇടെവച്ചു. കേരളത്തിെൻറ പുനർനിർമാണത്തിനായി വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ഫണ്ട് ശേഖരിക്കാനുള്ള മന്ത്രിമാരുെട ശ്രമത്തെ കേന്ദ്രം എതിർക്കുകയും കേരളം ആവശ്യപ്പെട്ട ധനസഹായം പോയിട്ട് പ്രഖ്യാപിച്ച തുക പോലും നൽകാതിരിക്കുകയും ചെയ്തത് വിവാദമായി.
കേരള പുനർ നിർമാണത്തിനായി സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു മാസത്തെ ശമ്പളം നിർബന്ധമായി വാങ്ങാൻ ശ്രമിച്ച സർക്കാർ നടപടിയും വിമർശനത്തിന് ഇടവരുത്തി.
അതേസമയം, പ്രളയത്തിൽ പല വീടുകളും നശിക്കുകയും പുനർ നിർമാണം സാധ്യമാകാതിരിക്കുകയും ചെയ്തയതാടെ നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.