പ്രളയം: ഹരജികൾ നേരിടാൻ വിദഗ്ധരെ കോടതിയിലെത്തിച്ച് വിശദീകരണത്തിന് നീക്കം
text_fieldsകൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഡാം അധികൃതരെയടക്കം വിദഗ്ധരെ കോടതിയിൽ എത്തിച്ച് നേരിട്ട് വിശദീകരണത്തിന് സർക്കാർ ഒരുങ്ങുന്നു.
പ്രളയം മനുഷ്യനിർമിതമാണെന്ന പൊതുധാരണ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ളവരെെകാണ്ട് കോടതിയെ യഥാർഥ അവസ്ഥ ബോധ്യപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാർ അഭിഭാഷകരടക്കമുള്ളവർക്ക് ഇക്കാര്യങ്ങൾ ഫലപ്രദമായി വിശദീകരിക്കാനാവുന്നില്ലെന്ന അഭിപ്രായം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ സർക്കാറിന് എതിരായ വിധി കോടതിയിൽനിന്ന് ഉണ്ടാകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് വിദഗ്ധരെതന്നെ കോടതിയിൽ നേരിെട്ടത്തിച്ച് വിശദീകരണത്തിന് സർക്കാർ നീക്കം നടത്തുന്നത്.
ഇ. ശ്രീധരനടക്കമുള്ളവർ ശാസ്ത്രീയവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുംവിധം ഹരജിയുമായി കോടതിയെ സമീപിച്ചത്. ഡാമുകൾ പെട്ടെന്ന് തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നാണ് ഹരജികളിലേറെയും ആരോപിക്കുന്നത്. തോരാത്ത മഴയാണ് വിനയായതെന്നും ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിനുതുല്യമായ തരത്തിൽ കൂടുതൽ വെള്ളം തുറന്നുവിട്ടിട്ടില്ലെന്നും ഫലപ്രദമായി കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന് സർക്കാറിന് സംശയമുണ്ട്. വിദഗ്ധരുടെ കണ്ടെത്തലും പഠനങ്ങളും നിഗമനങ്ങളും സഹിതം ശാസ്ത്രീയ അടിസ്ഥാനമുള്ള വിശദീകരണങ്ങൾതന്നെയാണ് സർക്കാർ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, ഇതിനെെയല്ലാം മറികടക്കുന്ന തരത്തിലാണ് ഹരജികളുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിേപ്പാർട്ട് സമർപ്പിച്ചത്. പ്രളയം മനുഷ്യനിർമിതമാണെന്ന സൂചന നൽകുന്ന റിപ്പോർട്ട് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.
ഈ സാഹചര്യത്തിലാണ് ഡാം അധികൃതെരയും പ്രളയം കൈകാര്യം ചെയ്ത വിദഗ്ധെരയും ശാസ്ത്രജ്ഞെരയും നേരിട്ട് കോടതിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നത്.കോടതിക്കകത്ത് പവർ പോയൻറ് പ്രസേൻറഷൻ സൗകര്യം അടക്കം ഒരുക്കി പ്രളയവുമായി ബന്ധപ്പെട്ട ശാസ്ത്രീയവശങ്ങൾ വിദഗ്ധരെകൊണ്ട് അവതരിപ്പിക്കാനാണ് ഉദ്ദേശ്യം. എന്നാൽ, ഇതിന് കോടതിയുടെ അനുമതി ആവശ്യമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.