വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിൽ
text_fieldsതിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ പാര്‍വതി മായ ഷാജി പിടിയിൽ. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ പിടിയിലായത്.
അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്. കോട്ടയത്ത് രജിസ്റ്റേര്‍ഡ് ഓഫിസും കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു, ഒമാന്‍, ദുബൈ, അബൂദബി, ബഹ്റൈന്‍, നേപ്പാള്‍ എന്നിവിടങ്ങളിൽ ശാഖകളുമുള്ള വലിയ ഏജന്‍സിയാണ് ആംസ്റ്റര്‍.
വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, ഉപരിപഠനത്തിനായുള്ള അവസരങ്ങൾ എന്നിവയാണ് സ്ഥാപനം നൽകുന്ന സേവനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

