മുൻ ഡി.ജി.പി ഡോ. പി.ജെ. അലക്സാണ്ടർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി.ജെ. അലക്സാണ്ടർ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. മൃതദേഹം കവടിയാറിലുള്ള വസതിയിൽ.
1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. കേരള സർവകലാശാലയിൽ അധ്യാപകനായിരിക്കേയാണ് ഐ.പി.എസ് നേടിയത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. ക്രൈം എ.ജി, ഐം.എം.ജി ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാലു പുസ്തകങ്ങളും രചിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

