'സ്വന്തം ഇഷ്ടപ്രകാരം വോട്ടുചെയ്യാന്‍ സ്വാതന്ത്ര്യമില്ല, ഉപരിപഠനത്തിന് ദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ പാടില്ല, പ്രതികരിച്ചാൽ മാതാപിതാക്കളെ നഷ്ടപ്പെടും';നഖ്ശബന്ദിയ ത്വരീഖത്തിനെതിരെ മുന്‍ അംഗങ്ങള്‍
text_fieldsകോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തിനെതിരെ പരാതിയുമായി മുന്‍ അംഗങ്ങള്‍.
ത്വരീഖത്തിന്‍റെ പ്രവാചകനെന്ന് അവകാശപ്പെടുന്ന ആളെ വിമർശിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതായും കുടുംബത്തിൽനിന്നുപോലും ഭ്രഷ്ട് കല്‍പിക്കുന്നതായും മലപ്പുറം സ്വദേശികളായ കെ. ബെന്‍ഹര്‍, എന്‍. നാസര്‍ കാടാമ്പുഴ, കോഴിക്കോട് വട്ടോളി സ്വദേശി ഷാനവാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദാണ് ഇപ്പോഴത്തെ നേതാവ്. പ്രവാചകനാണെന്ന് വിശേഷിപ്പിച്ചാണ്, അലിഖിതമായ നിയമങ്ങളെയോ നേതാവിന്റെ വാക്കുകളെയോ ചോദ്യംചെയ്യാനോ എതിര്‍ക്കാനോ ആര്‍ക്കും അവകാശമില്ലെന്ന് നിർദേശിക്കുന്നത്. ഖുര്‍ആന്‍ പഠനക്ലാസുകള്‍ എന്ന പേരില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. സ്വന്തം ഇഷ്ടപ്രകാരം വോട്ടുചെയ്യാന്‍ പോലും അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ദൂരസ്ഥലങ്ങളിലേക്കു പോകാന്‍ പറ്റില്ല. സംഭാവനകള്‍ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യംചെയ്താല്‍ മാനസികമായി പീഡിപ്പിക്കുന്നു. മാതാപിതാക്കളെയും കുടുംബത്തെയും നഷ്ടപ്പെടുമെന്നതിനാലാണ് പലരും മനുഷ്യാവകാശ ലംഘനങ്ങള്‍ പരസ്യപ്പെടുത്താത്തത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 3000ത്തോളം അംഗങ്ങളാണ് ഈ സംഘടനയിലുള്ളതെന്നും ഇവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.