Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീജിത്ത് ഐ.പി.എസ്. നൽകിയ മാനനഷ്ടക്കേസിൽ മുൻ എം.എൽ.എയുടെ മകളെ കോടതി വെറുതെവിട്ടു; കേസ് കൊടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്

text_fields
bookmark_border
ശ്രീജിത്ത് ഐ.പി.എസ്. നൽകിയ മാനനഷ്ടക്കേസിൽ മുൻ എം.എൽ.എയുടെ മകളെ കോടതി വെറുതെവിട്ടു; കേസ് കൊടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്
cancel

കോഴിക്കോട്: എസ്. ശ്രീജിത്ത് ഐ.പി.എസ്. ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ തൃശൂരിലെ പ്രമുഖ സി.പി.എം. നേതാവും മുൻ എം.എൽ.എയുമായിരുന്ന എൻ.എസ്.എൻ. നമ്പീശന്റെ മകൾ സതീദേവിയെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. ഇന്നത്തെ ജയിൽ ഡി.ജി.പിയായ ശ്രീജിത്ത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരിക്കെ സതീദേവി അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പരാതി നൽകിയിരുന്നു.

കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ശ്രീജിത്ത് തന്റെ ആഭരണങ്ങളും പണവും കൈക്കലാക്കിയെന്നും മകളെ സ്വാധീനിച്ച് മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും തന്നെ അകറ്റിയെന്നുമായിരുന്നു സതീദേവിയുടെ പരാതി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ നേരിൽ കണ്ടാണ് ശ്രീജിത്തിനെതിരെ സതീദേവി പരാതി സമർപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിടുകയും ഉണ്ടായി.

ഈ പരാതിയുടെ കോപ്പി സതീദേവി പത്രക്കാർക്ക് നൽകിയെന്നും തന്നെ പൊതുമധ്യത്തിൽ അപമാനിതനാക്കി എന്നുമായിരുന്നു ശ്രീജിത്ത് കോടതിയിൽ ഉന്നയിച്ച വാദം. മുഖ്യമന്ത്രി ഉത്തരവിട്ട അന്വേഷണത്തിൽ താൻ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് വാദിച്ചു. സതീദേവിയുടെ മകൾ കോടതിയിൽ ഹാജരായി സതീദേവിക്കെതിരെ മൊഴി നൽകുകയും ചെയ്തു.

എന്നാൽ, മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു പൗരൻ നൽകുന്ന പരാതി മാനനഷ്ടത്തിന്റെ നിർവചനത്തിൽ പെടുന്നതല്ലെന്നു കോടതി നിരീക്ഷിച്ചു. കൂടാതെ, സതീദേവി നേരിട്ട് പരാതി മാധ്യമങ്ങൾക്ക് കൈമാറി എന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. നാലുമാസത്തിനുള്ളിൽ കേസിൽ വിചാരണ നടത്തി അന്തിമ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിനോട് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

തുടർന്ന്, കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്-IV ദിവ്യ നടേശൻ കേസിൽ വിചാരണ പൂർത്തിയാക്കുകയും പ്രതിയെ നിരുപാധികം വെറുതെവിടുകയും ചെയ്തു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വി.പി. രാധാകൃഷ്ണൻ, അഡ്വ. അരുൺ ഗോപാൽ.പി.ജി. എന്നിവർ ഹാജരായി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - former mla daughter acquitted in sreejith ips defamation case
Next Story