Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ചയിൽ മുൻ ഭാരവാഹിക്കും പങ്കെന്ന് ആരോപണം

text_fields
bookmark_border
ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ചയിൽ മുൻ ഭാരവാഹിക്കും പങ്കെന്ന് ആരോപണം
cancel

കോഴിക്കാട്: ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ പൊലീസ് പ്രതിപട്ടികയിലുള്ള ഹസ്സന്റെ സഹോദരനും മുൻ കെ.എം.സി.സി ഭാരവാഹിയുമായ റോതാന റസാഖിന് കവർച്ചയിൽ പങ്കുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇയാൾ ഖത്തർ കെ.എം.സി.സിയുടെ മുൻ മണ്ഡലം, സ്റ്റേറ്റ് ഭാരവാഹിത്വത്തിൽ ചുമതലവഹിച്ചിട്ടുള്ളയാളാണെന്ന് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ട നാസിഫ് മില്ലത്ത് മാധ്യമത്തോട് പ്രതികരിച്ചു. ഇവരെ കൂടാതെ, ഖത്തർ പ്രവാസികളായ പയ്യോളി സ്വദേശി കാക്കച്ചി കമറു എന്ന കമറുദ്ദീൻ, ഷെരീദ് എന്നിവരുടെ പങ്കിനെ കുറിച്ചും പിടിയിലായ ബാലകൃഷ്ണൻ നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് മറ്റ് പ്രതികൾ. 2025 സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ കഴിഞ്ഞമാസമാണ് ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുറഹിം കൊയിലാണ്ടി പൊലീസിൽ നൽകിയത്. ഇതിനെതുടർന്നാണ് ബാലകൃഷ്ണൻ കീഴടങ്ങുന്നത്. നിലവിൽ ഇതുസംബന്ധിച്ച ഖത്തറിൽ കേസ് നിലനിൽക്കുന്നുണ്ട്.

ഖത്തർ കെ.എം.സി.സിയുടെ തുമാമയിലുള്ള ഓഫിസിൽ നടന്ന കവർച്ചയിൽ സ്നേഹസുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന എട്ട് കോടിയോളം ഇന്ത്യൻ രൂപയാണ് നാട്ടിൽനിന്നെത്തിയ പ്രതികൾ കവർന്നത്. സംഭവത്തിൽ വിശദീകരണം നൽകാത്തതിനെ തുടർന്ന് നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സാമൂഹിക മാധ്യമത്തിൽ വിമർശനം ഉന്നയിച്ചതിന് നാസിഫ് മില്ലത്ത് ഉൾപ്പെടെ മുന്നു പ്രവർത്തകരെ മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കൊയിലാണ്ടി പൊലീസിൽ കഴിഞ്ഞമാസം പരാതി നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former official accused in Qatar KMCC office robbery
Next Story