യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും; വെളിപ്പെടുത്തലുമായി മുന്‍ ഇന്‍സ്ട്രക്ടര്‍
text_fieldsകൊച്ചി: യുവതികളെ തടങ്കലിലാക്കി പീഢിപ്പിക്കുന്ന തൃപ്പൂണിത്തുറ കണ്ടനാെട്ട ശിവശക്തി യോഗാ കേന്ദ്രത്തിലെ ഭീകരത സംബന്ധിച്ച് മുൻ ജീവനക്കാരെൻറ വെളിപ്പെടുത്തലുകൾ. കേന്ദ്രത്തിൽ നടക്കുന്ന ലൈംഗീക പീഡനമുൾപ്പെടെ താൻ നേരിൽ കണ്ട കാര്യങ്ങൾ വെളിപ്പെടുത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ പെരുമ്പളം സ്വദേശി കൃഷ്ണകുമാർ ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. യോഗാകേന്ദ്രത്തില്‍ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി ആദ്യം രംഗത്തു വന്ന തൃശൂര്‍ സ്വദേശിനിയായ ഡോ. ശ്വേതാ ഹരിദാസിെൻറ ഭർത്താവ് റിേൻറാ െഎസക് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ കക്ഷി ചേരാനാണ് കൃഷ്ണകുമാർ ഹരജി നൽകിയിരിക്കുന്നത്.
യോഗാ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ ആയ താന്‍ േകന്ദ്രത്തിൽ നടന്ന പീഢനങ്ങൾങ്ങും ലൈംഗീക അതിക്രമങ്ങൾക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അസൻമാർഗിക നടപടികൾക്കും സാക്ഷിയാണെന്ന് ഹരജിയിൽ പറയുന്നു. മിശ്ര വിവാഹിതരാകുന്ന ഹിന്ദു യുവതികളേയും യുവാക്കളേയും പ്ര ദീപ് വിശ്വംഭരൻ എന്നയാളുടെ നേതൃത്വത്തിലുള്ള ഹിന്ദു െഹൽപ്ലൈൻ എന്ന സംഘടന മുഖേനയാണ് കേന്ദ്രത്തിൽ എത്തിക്കുന്നത്. േയാഗ കേന്ദ്രത്തിെൻറ വിവിധ ശാഖകളിൽ രാത്രിയും പകലും പെൺകുട്ടികളെ പീഢനത്തിനിരയാക്കുന്നു. തടങ്കൽ കേന്ദ്രങ്ങൾ ജയിലിന് സമാനമാണ്. തടങ്കലിലാക്കിയ പെൺകുട്ടികളിൽ നിയന്ത്രിക്കാനാവാത്തവെര മയക്കുമരുന്നുകൾ കുത്തിവെക്കുകയും നേരിട്ട് നൽകുകയും ചെയ്യുന്നു. ചൂരലു കൊണ്ട് ക്രൂരമായി അടിക്കുന്നു. നഗ്നചിത്രങ്ങൾ എടുത്ത് കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ഭീഷണിപ്പെടുത്തുന്നു. ഇസ്ലാം, ക്രൈസ്തവ മതങ്ങളെ അവഹേളിക്കുന്ന രീതിയിലാണ് മനോജ് ഗുരുജിയും ഇൻസ്ട്രക്ടർ ശ്രുതിയും കൗൺസിലിങ്ങ് നടത്തുന്നത്. മറ്റ് മതസ്ഥർക്കെതിരെ വൈരം കുത്തിവെക്കുകയാണ് ഇവർ ചെയ്യുന്നത്. മനോജ് ഗുരുജിക്ക് തീവ്രവാദ സംഘടനകളുമായും സംസ്ഥാന സർക്കാറിലെ ഉന്നതരുമായി ബന്ധമുണ്ട്. ഇവരുടെ പേര് വെളിപെടുത്തിയാൽ തെൻറ ജീവൻ അപകടത്തിലാവും.
സ്ത്രീകളെ തടങ്കലില്‍ വെക്കാന്‍ 10000 മുതല്‍ ലക്ഷങ്ങള്‍ വരെയാണ് യോഗാകേന്ദ്രം ഈടാക്കുന്നത്. ഈ സ്ത്രീകളെ വിവാഹം ചെയ്യണമെങ്കില്‍ ഇതര മതസ്ഥര്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന് നിർബന്ധിക്കുന്നു. സ്വന്തമായി ബ്ലാക്ക് കാറ്റുകളും ഗുണ്ടകളുമുള്ള സമാന്തര നിയമ സംവിധാനമാണ് ഇവിടെയുള്ളത്. ഇതര മതസ്ഥരുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറല്ലാത്തവരെ സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിക്കും. മനോജ് ഗുരുജിയുടെ ലൈംഗികാതിക്രമം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവാത്തതിനാലാണ് മറ്റു ചിലർക്കൊപ്പം താൻ മൂന്നു വര്‍ഷം മുമ്പ് സ്ഥാപനം വിട്ടത്.
മനോജിെൻറ അവിഹിത ബന്ധങ്ങളിൽ മനം മടുത്ത ഭാര്യ അയാളുടെ േഫാൺ സംഭാഷണങ്ങൾ ചോർത്തി പകർപ്പ് തങ്ങളെ ഏൽപ്പിച്ചിട്ടുണ്ട്. ഇതിന് ഭാര്യയേയും അവരുടെ സഹോദരനേയും ആക്രമിച്ചു. ഇൗ േഫാൺ കോളുകൾ ചോരാതിരിക്കാൻ മേനാജും ശ്രുതിയും ചേർന്ന് ഹിൽപാലസ് സി.െഎയുടെ സഹായത്തോടെ തങ്ങളെ വ്യാജ േകസുകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. തങ്ങളുടെ മൊബൈൽ ഫോണുകളും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്ത് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. യോഗ കേന്ദ്രത്തിലെ അന്തേവാസികളെ കുറിച്ചും തടങ്കലിലായ പെണ്‍കുട്ടികളെ കുറിച്ചും ലൈംഗിക ചുവയോടെ മനോജ് ഗുരു സംസാരിക്കുന്നതിെൻറ വിവരങ്ങള്‍ തൃപ്പൂണിത്തുറ എസ്.ഐക്ക് കൈമാറിയിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയും ആളുകളെ തടങ്കലില്‍ വെച്ചും നിയമവിരുദ്ധമായി സ്വന്തമാക്കിയ പണം വയനാട്ടില്‍ ഭൂമി ഇടപാട് അടക്കം വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ തൃപ്പൂണിത്തുറ അടക്കം വിവിധ പ്രദേശങ്ങളില്‍ പലിശക്കും കൊടുക്കുന്നു. ഈ വിവരങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തയാറാണ്. എന്നാൽ, കോടതിയുടെ നിര്‍ദേശമില്ലാതെ പോലിസ് ഈ മൊഴി രേഖപ്പെടുത്തില്ല. മനോജ് ഗുരുജിയുടെയും സംഘത്തിെൻറയും പ്രവര്‍ത്തനം മൂലം ജീവന് ഭീഷണിയുണ്ടെന്നും പൊലീസും യോഗ കേന്ദ്രവും തമ്മിലുള്ള വഴിവിട്ട അടുപ്പമുൾപ്പെടെ ഒേട്ടറെ കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും ഹരജിക്കാരനെ കേസിൽ കക്ഷി ചേർക്കണമെന്നുമാണ് ആവശ്യം. മനോജ് ഗുരുജിയുടെ പുതിയ യോഗാ കേന്ദ്രം ഹിൽപാലസ് സി.െഎ ഉദ്ഘാടനം ചെയ്യുന്നതിെൻറ ചിത്രവും ഹരജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കൃഷ്ണകുമാര്‍ നൽകിയ ഹരജി






Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.