Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്രോജക്ട്​...

‘പ്രോജക്ട്​ സീറോ-കറപ്​ഷൻ ഫ്രീ കേരളം’ പദ്ധതിക്ക് നാല്​ തലങ്ങൾ

text_fields
bookmark_border
‘പ്രോജക്ട്​ സീറോ-കറപ്​ഷൻ ഫ്രീ കേരളം’   പദ്ധതിക്ക് നാല്​ തലങ്ങൾ
cancel

തി​രു​വ​ന​ന്ത​പു​രം: ​ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി ര​ഹി​ത കേ​ര​ളം (‘പ്രോ​ജ​ക്ട് സീ​റോ-​ക​റ​പ്ഷ​ൻ ഫ്രീ ​കേ​ര​ളം) പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് നാ​ല്​ ത​ല​ങ്ങ​ളാ​യി തി​രി​ച്ചെ​ന്ന് വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ്​ എ​ബ്ര​ഹാം പ​റ​ഞ്ഞു. പ്രോ-​ആ​ക്​​ടീ​വ് വി​ജി​ല​ൻ​സ്, പ്രി​വ​ന്‍റീ​വ്​ വി​ജി​ല​ൻ​സ്, ഡി​ജി​റ്റ​ൽ വി​ജി​ല​ൻ​സ്, പാ​ർ​ട്ടി​സി​പ്പേ​റ്റീ​വ് വി​ജി​ല​ൻ​സ് എ​ന്നി​വ​യാ​ണ​ത്.

പ്രോ-​ആ​ക്റ്റീ​വ് വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​മ​തി ക​ണ്ടെ​ത്താ​നും, ത​ട​യാ​നു​മാ​യി കൂ​ടു​ത​ൽ കെ​ണി​യൊ​രു​ക്കും. മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. വി​ജി​ല​ൻ​സ് കേ​സ് അ​ന്വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കും. അ​വ ഡി​ജി​റ്റൈ​സ് ചെ​യ്യാ​ൻ ‘വി​ജി​ല​ൻ​സ് കേ​സ് ആ​ൻ​ഡ് എ​ൻ​ക്വ​യ​റി മാ​നേ​ജ്മെ​ന്‍റ്​ സി​സ്റ്റം (വി.​സി.​ഇ.​എം.​എ​സ്) ന​ട​പ്പാ​ക്കും. പ്രി​വ​ന്‍റീ​വ്​ വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​മ​തി ന​ട​ന്ന ശേ​ഷം ഇ​ട​പെ​ടു​ന്ന​തി​ന് പ​ക​രം അ​ഴി​മ​തി ന​ട​ക്കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​നം ശ​ക്ത​മാ​ക്കും.

വ​കു​പ്പു​ത​ല റി​സ്‌​ക് ഓ​ഡി​റ്റു​ക​ൾ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്ക​ൽ, പ​ർ​ച്ചേ​സി​ൽ സു​താ​ര്യ​ത, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റൊ​ട്ടേ​ഷ​ൻ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ്വാ​സ്യ​ത വി​ല​യി​രു​ത്താ​ൻ സം​വി​ധാ​നം എ​ന്നി​വ ന​ട​പ്പാ​ക്കും. സ​ത്യ​സ​ന്ധ​ത, കൃ​ത്യ​വി​ലോ​പം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ പ​രാ​തി​ക​ളോ സം​ശ​യ​ങ്ങ​ളോ നി​ല​നി​ൽ​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ത​ത് വ​കു​പ്പു​ക​ളു​മാ​യി ആ​ലോ​ചി​ച്ച് പ​ട്ടി​ക ത​യാ​റാ​ക്കും.

ഡി​ജി​റ്റ​ൽ വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി പ​രാ​തി വി​ശ​ക​ല​നം, സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ളു​ടെ ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, റി​സ്‌​ക് മാ​പ്പി​ങ്, ഡി​ജി​റ്റ​ൽ ഡാ​ഷ്ബോ​ർ​ഡു​ക​ൾ, ഓ​ട്ടോ​മേ​റ്റ​ഡ് മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കും.

മു​ഴു​വ​ൻ സ​മ​യ ഡി​ജി​റ്റ​ൽ പ​രാ​തി സം​വി​ധാ​ന​വും, ക്യൂ.​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യ റി​പ്പോ​ർ​ട്ടി​ങ്​ ഏ​കീ​കൃ​ത കേ​സ് മാ​നേ​ജ്മെ​ന്‍റ്​ സം​വി​ധാ​നം, റി​യ​ൽ ടൈം ​നി​രീ​ക്ഷ​ണം, പ്ര​ത്യേ​ക സൈ​ബ​ർ വി​ജി​ല​ൻ​സ് യൂ​നി​റ്റ് എ​ന്നി​വ​യും സ​ജ്ജ​മാ​ക്കും.

പാ​ർ​ട്ടി​സി​പ്പേ​റ്റീ​വ് വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മൊ​ബൈ​ൽ ആ​പ്പും വെ​ബ് പോ​ർ​ട്ട​ലും ഉ​ൾ​പ്പെ​ടു​ന്ന പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​ലൂ​ടെ അ​ഴി​മ​തി​സാ​ധ്യ​ത​ക​ളു​ടെ ഹീ​റ്റ് മാ​പ്പു​ക​ൾ ത​യ്യാ​റാ​ക്കി അ​ഴി​മ​തി​ക്ക്​ ത​ട​യി​ടാ​നാ​ണ്​ ഉ​ദ്ദേ​ശ​മെ​ന്ന്​ മ​നോ​ജ്​ എ​ബ്ര​ഹാം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancekeralamProject Zero
News Summary - Four levels for ‘Project Zero - Corruption Free Kerala’ initiative
Next Story