രേഖകളില്ലാതെ സ്പായില്‍ ജോലി; ബംഗ്ലാദേശ് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിൽ
text_fieldsപ്രതികൾ
പേരൂര്‍ക്കട: മതിയായ രേഖകളില്ലാതെ സ്പായില്‍ ജോലിചെയ്തുവന്ന സംഘത്തെ മ്യൂസിയം പൊലീസ് പിടികൂടി. ബംഗ്ലാദേശ് സ്വദേശികളായ റൂമ ചര്‍ണഭ (22), റിമ ഷെയ്ഖ് (21), സ്പായുടെ ഉടമകളായ തിരുവല്ലം പാച്ചല്ലൂര്‍ ഫവാസ് ഭവനത്തിൽ നിഹു ഹുസൈന്‍ (30), കൊല്ലം ശാസ്താംകോട്ട വേങ്ങ കണ്ണന്‍ നിവാസില്‍ ഹരികൃഷ്ണന്‍ (34) എന്നിവരാണ് പിടിയിലായത്.
പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാതെ ബംഗ്ലാദേശില്‍നിന്ന് കേരളത്തിലെത്തിയ യുവതികള്‍ ജഗതിയിലെ പേള്‍ വെല്‍നെസ് സ്പായിലാണ് തെറപിസ്റ്റുകളായി ജോലിചെയ്തു വന്നിരുന്നത്. സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസാണ് ഇവിടെ പരിശോധന നടത്തിയത്. ഇവര്‍ക്കെതിരേ എമിഗ്രേഷന്‍ ആൻഡ് ഫോറിനേഴ്‌സ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

