കൊല്ലത്ത് നാല് വിദ്യാർഥികൾക്ക് എച്ച്1എൻ1
text_fieldsകൊല്ലം: നഗരത്തിലെ സ്കൂളിലെ നാല് വിദ്യാർഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കൊല്ലം എസ്.എൻ കോളജ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്. എന്നാൽ, നിലവിൽ എച്ച്1എൻ1 പോസിറ്റിവ് ആയ ഒരു വിദ്യാർഥിയുടെ ഫലം മാത്രമാണ് അധികൃതർ കൈമാറിയത്. മറ്റ് മൂന്നുപേരുടെ വിവരങ്ങളുൾപ്പെടെ വ്യാഴാഴ്ച സ്കൂളിൽനിന്ന് കൈമാറും.
അതിനുശേഷമായിരിക്കും ജില്ല ആരോഗ്യവകുപ്പ് അധികൃതർ മൂന്ന് പേരുടെ രോഗം സ്ഥിരീകരിക്കുക. കഴിഞ്ഞ 13 മുതൽ പനി ബാധിച്ച കുട്ടികളുടെ രക്തപരിശോധനയിലാണ് എച്ച്1എൻ1 കണ്ടെത്തിയത്.
സ്കൂൾ ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ പരിധി വരുന്ന ഉളിയക്കോവിൽ യു.പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകർ ആരോഗ്യസുരക്ഷ നിർദേശങ്ങൾ നൽകി. ആരോഗ്യ സംഘം ബുധനാഴ്ച സ്കൂളിൽ സന്ദർശനം നടത്തി അടിയന്തര യോഗം ചേർന്നു. സ്കൂൾ താൽക്കാലികമായി അടക്കാൻ നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.