ഫ്രറ്റേണിറ്റി സാഹോദര്യ സംഗമം: ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സാഹോദര്യം അനിവാര്യം’
text_fieldsഫ്രറ്റേണിറ്റി മൂവ്മെൻറ് എറണാകുളത്ത് സംഘടിപ്പിച്ച സാഹോദര്യ സംഗമം സംസ്ഥാന പ്രസിഡൻറ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്യുന്നു
കളമശ്ശേരി: വ്യക്തികളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള യോജിച്ച കൂട്ടായ്മകളോടൊപ്പം വ്യത്യസ്ത സമുദായങ്ങളുടെ പരസ്പര സാഹോദര്യ ബന്ധത്തിലൂടെ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാകൂവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെൻറ് രൂപവത്കരണത്തിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹോദര്യ സംഗമം സംസ്ഥാന പ്രസിഡൻറ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ്, അധ്യാപകനും നിരൂപകനുമായ ഡോ. എ.കെ. വാസു, മാധ്യമപ്രവർത്തകൻ ബാബുരാജ് ഭഗവതി, ആക്ടിവിസ്റ്റ് അനന്തുരാജ്, ആക്ടിവിസ്റ്റ് ഡോ. വിനീത വിജയൻ, എഴുത്തുകാരി രജനി പാലപറമ്പിൽ, കേരള പ്രദേശ് ട്രാൻസ്ജെഡേഴ്സ് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡൻറ് രാഗ രജനി, സേവ് ഇന്ത്യ ഫോറം പ്രതിനിധി പ്രേം ബാബു, എസ്.യു.സി.ഐ ജില്ല കമ്മിറ്റിയംഗം സാൽവിൻ, പുതുവൈപ്പ് സമരസമിതി ചെയർമാൻ അജയ് ഘോഷ് എന്നിവർ മുഖ്യാതിഥികളായി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് സ്വാഗതവും സെക്രട്ടറി പി.എച്ച്. ലത്തീഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.