ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സമ്മേളനം പറവൂരിൽ മുൻ ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
പറവൂർ (എറണാകുളം): ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന് പറവൂരിൽ ഉജ്ജ്വല തുടക്കം. മുൻ ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. കേവലം എട്ടുവർഷംകൊണ്ട് കേരളത്തിലെ മുഖ്യധാര വിദ്യാർഥി യുവജന സംഘടനയായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷമീമ സക്കീർ, അമീൻ റിയാസ് എന്നിവർ സമ്മേളനപ്രമേയങ്ങൾ അവതരിപ്പിച്ചു. രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുൽ റഹീം, അർച്ചന പ്രജിത്ത്, കെ.പി. തഷ്രീഫ്, വൈസ് പ്രസിഡന്റ് നഈം ഗഫൂർ എന്നിവർ നേതൃത്വം നൽകി.
പുതിയ സംസ്ഥാന നേതൃത്വത്തെ ഞായറാഴ്ച തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി എസ്. ഇർശാദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റി അംഗം എം.ജെ. സാന്ദ്ര എന്നിവർ നേതൃത്വം നൽകും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.