ഓഫർ വിലയിൽ വിൽപ്പനയെന്ന് നോട്ടീസ്, പച്ചക്കറിക്കു മാത്രമാണ് ഓഫറെന്ന് കടക്കാർ; ഉപഭോക്താവിനെ കബളിപ്പിച്ചതിന് 10,000 രൂപ പിഴ
text_fieldsമലപ്പുറം: ‘ഹാപ്പി ഹവർ ഓഫർ’ വിൽപനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന പരാതിയിൽ മഞ്ചേരിയിലെ വ്യാപാരസ്ഥാപനത്തിന് ജില്ല ഉപഭോക്തൃ കമീഷൻ 10,000 രൂപ പിഴ ചുമത്തി.
2024 ഒക്ടോബർ ഒന്നിന് കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ സമയത്ത് ഉപഭോക്താവിനെ രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് അറിയിച്ചിരുന്നു. എം.ആർ.പിയും വിൽപനവിലയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും നൽകിയിരുന്നു.
ഇതുപ്രകാരം സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്കു മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അറിയിച്ചു. എന്നാൽ, നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണൻ കമീഷനിൽ പരാതി നൽകിയത്. പരാതിക്കാരന് 10,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കമീഷൻ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.