Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ശ്രീചിത്രയിൽ...

​ശ്രീചിത്രയിൽ സൗജന്യചികിത്സ പരിമിതപ്പെടുത്തുന്നു; ഒന്നുമുതൽ കർശന നിയന്ത്രണം

text_fields
bookmark_border
sreechithra-medical-college-291119.jpg
cancel

തി​ര​ു​വ​ന​ന്ത​പു​രം: ​പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക്​ സൗ​ജ​ന്യ​ചി​കി​ത്സ അ​പ്രാ​പ്യ​മാ​ക്കും വി​ധം ശ്രീ ​ചി​ത്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ സൗ​ജ​ന്യ​ചി​കി​ത്സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ ർ​ശ​ന​മാ​ക്കി. ദാ​രി​ദ്ര്യ രേ​ഖ​ക്ക്​ താ​ഴെ​യാ​ണെ​ങ്കി​ലും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യും പി​ന്ന ാ​ക്ക​മാ​ണെ​ങ്കി​ലും ഗ​വേ​ണി​ങ്‌ ബോ​ഡി നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കേ ഡി​ സം​ബ​ർ ഒ​ന്നു​മു​ത​ൽ സൗ​ജ​ന്യ ചി​കി​ത്സ കി​ട്ടൂ. ഇ​തി​നാ​യി ഒ​മ്പ​ത്​ വ്യ​വ​സ്ഥ​ക​ളാ​ണ്​ നി​ർ​ണ​യി​ച്ചി​ട് ടു​ള്ള​തെ​ങ്കി​ലും ഏ​ഴെ​ണ്ണ​ത്തി​​െൻറ​യെ​ങ്കി​ലും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​വ​ർ​ക്കും വീ​ട്ടി​ൽ മാ​റാ​രോ​ഗി​ക​ള​ു​ള്ള​വ​ർ​ക്കും ഇ​നി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ​ക്കു​മേ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കൂ. വ​സ്​​തു​വി​​െൻറ അ​ള​വ്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഗ​ണ​നീ​യ​മാ​യ അ​ള​വ്​ എ​ത്ര​യെ​ന്ന്​ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മ​ല്ല. ഇ​വ​യെ​ല്ലാം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും ആ​ശു​പ​ത്രി​യു​ടെ വി​ജി​ല​ൻ​സ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ലേ ചി​കി​ത്സ​ക്ക്​ അ​ർ​ഹ​ത​യു​ണ്ടാ​കൂ.

ഫ​ല​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ചി​കി​ത്സ അ​ന്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ക. ഒ​പ്പം ഹൃ​ദ​യം, മ​സ്തി​ഷ്കം, നാ​ഡീ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച റ​ഫ​റ​ൽ ആ​ശു​പ​ത്രി​യാ​യ ശ്രീ​ചി​ത്ര​യി​ൽ സൗ​ജ​ന്യ ചി​കി​ത്സ അ​പ്ര​ഖ്യാ​പി​ത​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ളെ​ത്തു​ക. നി​ല​വി​ൽ ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​​ഴെ​യു​ള്ള​വ​ർ​ക്ക്​ ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്. മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ൽ 20 ശ​ത​മാ​നം പേ​ർ​ക്കെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ഇ​ള​വ് ല​ഭി​ക്കു​മാ​യി​രു​ന്നു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഡി​സം​ബ​ർ ഒ​േ​ന്നാ​ടെ ഇ​തെ​ല്ലാം അ​വ​സാ​നി​ക്കും. ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത സി. ​അ​ച്യു​ത​മേ​നോ​​െൻറ കാ​ല​ത്ത് ത​യാ​റാ​ക്കി​യ നി​യ​മാ​വ​ലി​യി​ൽ ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​വ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ്​ പു​തി​യ തി​രു​മാ​ന​ങ്ങ​ൾ.

പുതിയ മാനദണ്ഡങ്ങൾ
•ഭവനരഹിതരാണെന്ന്​ സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്ഥാപനത്തി​​െൻറ സാക്ഷ്യപത്രം
•ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്​തൃതി വ്യക്തമാക്കുന്ന തദ്ദേശസ്ഥാപനത്തി​​െൻറ സാക്ഷ്യപത്രം
•വിധവ സർട്ടിഫിക്കറ്റ്​
•കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകൾ
(ബുദ്ധിമാന്ദ്യമുള്ള വ്യക്തി, വികലാംഗർ, അർബുദരോഗി, എച്ച്​.​െഎ.വി ബാധിതർ)
•പട്ടികജാതി-വർഗ സർട്ടിഫിക്കറ്റും കുടുംബത്തിൽ സ്ഥിരവരുമാനം ഉള്ളവർ ഇല്ലെന്ന്​ തെളിയിക്കാനുള്ള രേഖകൾ

ഇളവുകൾ തുടരും -ശ്രീചിത്ര
നടപടി അർഹർക്ക്​ ആനുകൂല്യം നിഷേധിക്കാതിരിക്കാൻ, തിരുവനന്തപുരം: അര്‍ഹർക്ക്​ ആനുകൂല്യം നഷ്​ടപ്പെടാതിരിക്കുക, സ്ഥാപനത്തി​​െൻറ സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കുന്ന ഇളവുകള്‍ അനര്‍ഹരില്‍ എത്തുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നടപടിക്രമങ്ങള്‍ക്ക് രൂപംനല്‍കിയതെന്നും ചികിത്സാ ഇളവുകള്‍ തുടരുമെന്നും ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട്​ അധികൃതർ അറിയിച്ചു. ഗുണഭോക്താക്കളെ കണ്ടെത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണ്​. ചികിത്സാ ഇളവിന് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നതിന് ഇൻസ്​റ്റിറ്റ്യൂട്ട് പിന്തുടരുന്ന രീതിയില്‍ പിഴവുകളുണ്ടെന്ന് കംപ്‌ട്രോളര്‍ ആൻഡ്​​ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ വസ്തുനിഷ്ഠവും സുതാര്യവുമാക്കാന്‍ ഗവേണിങ്​ ബോഡി തീരുമാനിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical newssree chithra medical collehe
News Summary - free treatment to be restricted in sri chithra
Next Story