സി.െ എ നവാസിനെക്കുറിച്ച് സുഹൃത്തുക്കൾക്ക് പറയാൻ നല്ലത് മാത്രം
text_fieldsകൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് കാണാതായി തമിഴ്നാട്ടിലെ കരൂരിൽ കണ്ടെത്തിയ എറ ണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസിനെക്കുറിച്ച് സുഹൃത്തുക്കൾക്കെല്ലാം പറയാനുള്ളത് ന ല്ല വാക്കുകൾ മാത്രം. സി.ഐയുടെ തിരോധാന വാർത്തയറിഞ്ഞതുമുതൽ പൊലീസുകാരായ സുഹൃത്തുക ്കളും മറ്റും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാ ണ്.
സി.ഐ നവാസ് ഒരു ഭീരുവല്ലെന്നും ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയ ും സത്യസന്ധതയുടെയും അർപ്പണബോധത്തിെൻറയും ആൾരൂപമാണെന്നും കേരള പൊലീസ് ഓഫിസേഴ്സ ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു അനുഭവങ്ങളുടെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തി. ഇതിനുപിന്നാലെ കൂടുതൽപേർ അദ്ദേഹത്തിെൻറ സൗഹൃദത്തെക്കുറിച്ചും ജീവിതത്തിൽ അനുഭവിച്ച വിഷമതകളെക്കുറിച്ചും പങ്കുവെച്ചു.
ചെറുപ്പത്തിൽ കപ്പലണ്ടി വിറ്റും കോളജ് പഠനത്തിനിടെ ചുമടെടുത്തും കഷ്ടപ്പെട്ടാണ് അദ്ദേഹം പൊലീസ് സേനയിലെത്തിയതെന്ന് കൂട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മുൻ മാധ്യമപ്രവർത്തകനായ ധനസുമോദ്, മുതിർന്ന മാധ്യമപ്രവർത്തകൻ രമേഷ് അരൂർ തുടങ്ങിയവർ അദ്ദേഹത്തിെൻറ ജീവിതത്തെക്കുറിച്ചും ഔദ്യോഗിക മികവിനെക്കുറിച്ചുമുള്ള അനുഭവങ്ങൾ കുറിച്ചിട്ടുണ്ട്. കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടായതാണ് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നവാസിനെ തള്ളിവിട്ടതെന്ന് ധനസുമോദ് പറയുന്നു.
പിതാവിെൻറ അകാലനിര്യാണം മുതല്‍ അദ്ദേഹത്തിന് സാമ്പത്തികബാധ്യത കൂടെപ്പിറപ്പാണ്. സാമ്പത്തികപ്രശ്നം കൊണ്ട് നാടുവിടണമെങ്കില്‍ 12 വയസ്സുള്ളപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രക്കായിരുന്നു ദാരിദ്ര്യം. ‘‘കഷ്ടപ്പാട് അനുഭവിച്ചു വളർന്നതിനാൽ പരാതിയുമായി ഒരാൾ മുന്നിൽവന്നു നിൽക്കുമ്പോൾ കണ്ണിൽ നോക്കി കാര്യം അറിയാം. എത്രയും വേഗം നീതി എത്തിച്ചുകൊടുക്കാൻ ശ്രമിക്കും.’’ എന്ന വാക്കുകളുള്ള ഒരു കുറിപ്പ് മൂന്നുവർഷം മുമ്പും ധനസുമോദ് നവാസിനെക്കുറിച്ച് എഴുതിയിരുന്നു.
സ്വന്തം അധ്വാനംകൊണ്ട് പഠിച്ചുയര്‍ന്നുവന്ന സത്യസന്ധനായ മനുഷ്യനാണ് സി.ഐ നവാസെന്ന് രമേഷ് അരൂർ എഴുതി. ‘‘ഞാന്‍ കണ്ടിട്ടുണ്ട്, കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടക്കുന്ന ഒരു കോളജ് വിദ്യാര്‍ഥിയെ..., പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് കോളജിലെത്താറുള്ള ആ പഴയ ചങ്ങാതിയെ’’ എന്നും കുറിപ്പിൽ പറയുന്നു.
നവാസിന് കവിതകളോടുള്ള ഇഷ്ടവും ജീവിതത്തോടുള്ള കാഴ്ചപ്പാടും പലരുടെയും കുറിപ്പിൽ നിറയുന്നു. രണ്ടുദിവസം കാണാതായെങ്കിലും ഒടുവിൽ കണ്ടെത്തിയല്ലോ എന്ന ആശ്വാസത്തിലാണ് സുഹൃത്തുക്കൾ.
ആശ്വാസത്തിൽ നവാസിെൻറ കുടുംബം
കൊച്ചി: വി.എസ്. നവാസിനെ കാണാതായത് മുതൽ കടുത്ത വിഷമത്തിലായിരുന്നു കുടുംബം. കണ്ടെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആദ്യ പ്രതികരണം. തിരിച്ചെത്തിയിട്ട് സംസാരിക്കാമെന്നാണ് ശനിയാഴ്ച രാവിലെ വിളിച്ചപ്പോൾ നവാസ് പറഞ്ഞതെന്ന് ബന്ധു അക്ബർ അറിയിച്ചു. രാത്രിയോടെയാണ് നവാസ് വീട്ടിലെത്തിയത്.
തിരിച്ചെത്തുന്നുവെന്ന വാർത്ത േകട്ട് വലിയ സന്തോഷമാണ് മക്കൾ പങ്കുവെച്ചത്. നന്നായി പേടിച്ചെന്നും ഇപ്പോൾ സമാധാനമായെന്നുമായിരുന്നു മകൾ ആലിയയുടെ പ്രതികരണം. മൂന്ന് മക്കളാണുള്ളത്. അദ്ദേഹം അനുഭവിച്ചിരുന്ന മാനസിക സംഘർഷം അറിയാവുന്നതുകൊണ്ടാണ് ഒട്ടും വൈകാതെ ഭാര്യ ആരിഫ പൊലീസിൽ പരാതിയുമായെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.