ഇന്ധനവിലവർധന: ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം; സംസ്ഥാന സർക്കാറിനെതിരെയും വിമർശനവുമായി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുത്തനെ ഉയർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കാലയളവിൽ വിലക്കയറ്റം പിടിച്ചുനിർത്തുകയും, വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ജനങ്ങളുടെ കീശ കാലിയാക്കുന്ന തന്ത്രമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നടപടി ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.
അതേസമയം, പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില കുറയ്ക്കാൻ സംസ്ഥാന നികുതി വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ യു.ഡി.എഫ് ഇപ്പോൾ അധികാരത്തിലിരിക്കുകയാണെന്ന കാര്യം പിണറായി ഓർമ്മിപ്പിച്ചു. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സംസ്ഥാന നികുതി കുറയ്ക്കാനും പുതിയ സർക്കാർ തയ്യാറാകുമോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

