സി.ഐ.സി പ്രശ്നം സാദിഖലി തങ്ങൾ ഏറ്റെടുത്തത്, സമസ്ത - ലീഗ് വിഷയത്തിൽ തുടർന്നും ചർച്ചകൾ ഉണ്ടാവും -ജിഫ്രി തങ്ങൾ
text_fieldsമലപുറം: സമസ്ത - ലീഗ് വിഷയത്തിൽ അനുരഞ്ജന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ വ്യക്തമാക്കി. മുശാവറ യോഗത്തിനു ശേഷം മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം നല്ല നിലക്ക് ആണ് നടക്കുന്നത്. എല്ലാവരും നല്ല രീതിയിൽ ആണ് സഹകരിക്കുന്നത്. അതിന് പ്രത്യേകം കമ്മിറ്റികളുണ്ട്. മധ്യസ്ഥർ മുഖേനയും മധ്യസ്ഥർ ഇല്ലാതെയും ചർച്ചകൾ നടന്നു. തുടർന്നും ചർച്ചകൾ ഉണ്ടാവും. അതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. സമസ്തയുടെ നൂറാം വാർഷിക സമ്മേളന പ്രചാരണത്തിന് മുൻപായി എല്ലാം തീരും. എല്ലാവരും യോജിച്ചു തന്നെ പോകും.
സുപ്രഭാതത്തിന് എതിരെ ചിലർ പ്രവർത്തിക്കുന്നു എന്ന വാദം തെറ്റാണ്. അങ്ങനെ ഒരു അറിവ് സമസ്തക്കില്ല. സി.ഐ.സി വിഷയം സ്വാദിഖലി തങ്ങൾ ഏറ്റെടുത്തത് ആണ്. അതിൽ തങ്ങൾ കാര്യങ്ങൾ അറിയിക്കുമെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.
സമസ്തയുടെ നൂറാം വാർഷികം ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുനിയയിൽ വെച്ചു നടക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡിസംബർ 19 മുതൽ 29 വരെ കന്യാകുമാരി മുതൽ മംഗലാപുരം വരെ നീളുന്ന പ്രചാരണ യാത്ര നടത്തും. ഒരു ജില്ലയിൽ ഒരു സ്വീകരണ കേന്ദ്രം മാത്രം ഉണ്ടായിരിക്കുകയുള്ളു. മലപ്പുറം ജില്ലയിൽ രണ്ടിടത്ത് സ്വീകരണമൊരുക്കും. അന്താരാഷ്ട്ര പ്രചാരണ സമ്മേളനം യു.എ.ഇയിൽ വെച്ച് നടക്കും. ദേശീയ പ്രചാരണ സമ്മേളനം ന്യൂഡൽഹിയിലും നടക്കും -അദ്ദേഹം അറിയിച്ചു
സ്കൂൾ സമയമാറ്റം: മന്ത്രിയുടെ വാക്കിൽ വിശ്വസിക്കുന്നു -സമസ്ത
ചോളാരി: സ്‌കൂൾ സമയമാറ്റത്തിൽ അടുത്ത വർഷം വേണ്ടത് ചെയ്യാമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സമസ്ത പ്രസിസന്റ് ജിഫ്രി തങ്ങൾ പറത്തു. ഒരാൾ ഒരു വാക്ക് പറഞ്ഞാൽ അത് സ്വീകരിക്കുക എന്നതാണ് സമസ്തയുടെ രീതി. ആർക്കും വഴങ്ങില്ലെന്ന് മന്ത്രി പറഞ്ഞത് സമസ്‌തയെക്കുറിച്ച് ആയിരിക്കില്ല. സ്കൂൾ സമയമാറ്റ പ്രശ്നത്തിൽ കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ വിശദീകരിച്ചു. കമീഷൻ ഉത്തരവും കാണിച്ചു. മന്ത്രി വിശദീകരണം നൽകിയതുകൊണ്ടാണ് പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.