ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്ത നിലയിൽ
text_fieldsതകർത്ത ഗാന്ധിപ്രതിമ
ചടയമംഗലം: ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്ത നിലയിൽ. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടൗണിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന വയലിക്കട കുട്ടൻപിള്ളയാണ് 1949ലെ ഗാന്ധിജയന്തി ദിനത്തിൻ ചടയമംഗലത്ത് ഈ പ്രതിമ സ്ഥാപിച്ചത്. ഇദ്ദേഹം മരിക്കുന്നതുവരെ പ്രതിമയിൽ ദിവസവും പൂക്കൾ അർപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ഡപം നിർമിച്ച് പ്രതിമ സംരക്ഷിക്കുകയായിരുന്നു. ഇതാണ് തകർക്കപ്പെട്ടത്. ചടയമംഗലത്തെ എല്ലാ പരിപാടികളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ പ്രതിമക്ക് മുന്നിലാണ്. സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.