ജെൻഡർ ടിക്കറ്റുകൾ ഇനി പുതിയ സർക്കാർ വന്നതിനു ശേഷം; വിവര ശേഖരണം നിർത്തി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായി ജൻഡർ ടിക്കറ്റുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ വനിതാ യാത്രക്കാരുടെ എണ്ണം ശേഖരിക്കുന്ന നീക്കം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതുവരെയും പതിയ സർക്കാർ വരാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർടി.സി ഈ നീക്കം നിർത്തിയത്.
സർക്കാരിന്റെ അനുമതിയില്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. വകുപ്പു മന്ത്രിയില്ലാത്തതിനാലും, വിവരം ശേഖരിക്കുന്നതിനുള്ള സർക്കുലർ ഇല്ലാത്തതിനാലുമാണ് നടപടി നിർത്തിവെച്ചത്. ജെൻഡർ ടിക്കറ്റുകൾ നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുകയാണ് ചെയ്തതെന്നും തുടർനടപടികൾ പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെയായിരിക്കുമെന്നും സി.എം.ഡി പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

