പൊതുവിദ്യാലയങ്ങളില്‍ മതചടങ്ങുകള്‍ ഒഴിവാക്കാന്‍ പൊതുമാനദണ്ഡം -മന്ത്രി
text_fieldsതിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാനായി പൊതുമാനദണ്ഡം കൊണ്ടുവരേണ്ടി വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാദപൂജ പോലുള്ള വിഷയങ്ങൾ ഉയർന്നുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെക്കുറിച്ച് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. മതപരമായ പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്കൂളില്‍ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ച സംഭവം അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും. അണ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സർക്കാറാണ് എൻ.ഒ.സി നൽകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സ്കൂളുകളില്‍ ഇടപെടാൻ സര്‍ക്കാറിന് അധികാരമുണ്ട്.
പാദപൂജയിലെ അന്വേഷണ റിപ്പോര്‍ട്ട് പൊതുജനങ്ങളെ അറിയിക്കും. കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് പോലുള്ള നീചമായ നടപടി പ്രോത്സാഹിപ്പിക്കാനാവില്ല. ആലപ്പുഴയില്‍ ബി.ജെ.പി ജില്ല സെക്രട്ടറിയുടെ കാല് വരെ കുട്ടികള്‍ക്ക് കഴുകേണ്ടി വന്നു. ഇതൊന്നും ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. ഇത് കേരളത്തിന്റെ സംസ്കാരമല്ല. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികള്‍ മാനസിക പീഡന പരിധിയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.