ആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിശ്വാസി സംഗമം എന്ന പേരിൽ സെപ്‌റ്റംബർ 20ന് പമ്പാതീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബി.ജെ.പി. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സി.പി.എം സർക്കാർ ‘അയ്യപ്പ സംഗമം’ നടത്തുന്നത് നാടകവും ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗവുമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താൽ തടയും. ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ച് പിണറായി മാപ്പപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.കെ സ്റ്റാലിൻ മുഖ്യാതിഥി
സെപ്റ്റംബർ 20ന് പമ്പാതീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് മുഖ്യാതിഥിയാകുക. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പോയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. കർണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക.
ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാകുമെന്നാണ് സംഗമത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ച് മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.