സ്വർണക്കടത്ത്: അന്വേഷണം മരവിപ്പിക്കാൻ ഉന്നതതലനീക്കമെന്ന്
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 25 കിലോ സ്വര്‍ണം പിടികൂടിയ സം ഭവത്തിൽ തുടരന്വേഷണം മരവിപ്പിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഉന്നതരുടെ നീക് കം. സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതികളാക്കരുതെന്നും ആഴത് തിലുളള അന്വേഷണത്തിന് മുതിരരുതെന്നും അന്യസംസ്ഥാനങ്ങളിലെ ഉന്നതരില്‍നിന്ന് ഡി.ആര്.ഐക്ക് സന്ദേശം എത്തിയതായാണ് വിവരം. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ വിട്ടുവീഴ്ചക്കിെല്ലന്നും സ്വര്‍ണം പിടികൂടിയ കേസില്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും പിടിയിലാകുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഡി.ആര്.ഐയും വ്യക്തമാക്കി.
സ്വര്‍ണം പിടികൂടുന്നതിെൻറയന്ന് വിമാനത്താവളത്തില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര് ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരിൽ സൂപ്രണ്ട് മലയാളിയും രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരുമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇവര്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡി.ആര്.ഐ ഉന്നതങ്ങളിൽനിന്ന് തേടിയെങ്കിലും തല്ക്കാലം അനുമതി നിരസിക്കപ്പെട്ടതായാണ് വിവരം. സ്വര്‍ണക്കടത്തിന് പിടിലായവരെ ചോദ്യം ചെയ്തപ്പോൾ ഇൗ ഉദ്യോഗസ്ഥരിൽനിന്ന് സഹായം ലഭിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു. മൊഴിയുടെയും വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്കിടയിൽ നടത്തിയ തെളിവെടുപ്പുകളുെടയും അടിസ്ഥാനത്തിലാണ് അറസ്റ്റിന് ഡി.ആര്.ഐ അനുമതി തേടിയത്.
ഇതിനിടെ, മുൻകൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച ബിജു മനോഹറിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം ജില്ലയില്‍ തന്നെ ചില പ്രമുഖരുടെ സഹായത്താല്‍ ബിജു ഒളിവിലുെണ്ടന്നും ഒളിസങ്കേതത്തെക്കുറിച്ച് വ്യക്തമായ വിവരം കിട്ടാന്‍ വൈകുന്നതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഇയാള്‍ പിടിയിലാകുമെന്നും ഡി.ആര്.ഐ വ്യക്തമാക്കി.
ദുബൈയില്‍ ഉള്ള ജിത്തുവിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ഇയാളുടെ പാസ്പോര്‍ട്ട് നമ്പര്‍ കെണ്ടത്തി. ദുബൈ പൊലീസിെൻറ സഹായം തേടി. ഒളിവില്‍ പോയ വിഷ്ണുവിനെയും തിരയുകയാണ്. അഭിഭാഷകനില്‍നിന്ന് സ്വര്‍ണം വാങ്ങുന്നത് മലപ്പുറം സ്വദേശി ഹക്കീമാണന്ന് കണ്ടത്തി. ഇയാളും ഒളിവിലാണ്. നിരവധിപേരെ വിളിച്ചുവരുത്തി ഡി.ആര്.ഐയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.