തിരുവനന്തപുരം വിമാനത്താവളത്തിൽ ഏഴ് കിലോ സ്വർണം പിടികൂടി
text_fieldsശംഖുംമുഖം (തിരുവനന്തപുരം): അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 7.05 കിലോ സ്വർണം രണ്ട് സംഘങ്ങളിൽനിന്ന് പിടികൂടി.വ്യാഴാഴ്ച പുലർച്ച 2.30ന് അബൂദബിയിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽനിന്ന് അഞ്ചേമുക്കാൽ കിലോ സ്വർണവും രാവിലെ ക ൊളംബോയിൽനിെന്നത്തിയ ശ്രീലങ്കൻ എയർവേസ് യു.എൽ 16 വിമാനത്തിൽനിന്ന് 1.3 കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്. ഇരു സംഭവങ്ങളിലുമായി ഏഴുപേരെ പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുവന്ന സ്വർണം ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇതിന് രണ്ട് കോടിയോളം രൂപ വിലവരും. കാസർകോട് സ്വദേശി ഇബ്രാഹിം മൻസൂർ (33), എറണാകുളം സ്വദേശി കണ്ണൻ (30), വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസിയായ എയർ ഇന്ത്യ സാറ്റ്സിലെ കസ്റ്റമർ സർവിസ് ഏജൻറും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് ഷിനാസ് (33) എന്നിവർ പിടിയിലായി. 116 ഗ്രാം തൂക്കമുള്ള 50 ബിസ്കറ്റുകളായാണ് സ്വർണം കടത്തിയത്.
റൺവേയിൽനിന്ന് ടെർമിനലിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്ന ബസിൽെവച്ച് സ്വർണം കൈമാറവെയാണ് പിടിയിലായത്. സ്വർണം കടത്തുന്ന സംഘം മുഹമ്മദ് ഷിനാസുമായി നേരേത്ത ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഷിനാസ് വിമാനത്തിനടുത്തെത്തി. ടെർമിനലിലേക്ക് വരവെ ബസിൽെവച്ച് ഷിനാസിന് സ്വർണം കൈമാറുകയായിരുന്നു. കറുത്ത ടേപ്പിൽ പൊതിഞ്ഞാണ് ഇവ കൈമാറിയത്. സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കലായിരുന്നു ഷിനാസിെൻറ ചുമതല.
യാത്രക്കാർ പുറത്തുപോകുന്ന വഴിയിലൂടെ പാർക്കിങ് ഏരിയയിലെത്തിക്കുകയും തുടർന്ന് സംഘത്തിന് കൈമാറലുമായിരുന്നു ലക്ഷ്യം. ഒരു കിലോ സ്വർണം പുറത്തെത്തിക്കാൻ 50,000 രൂപയാണ് ഷിനാസ് ആവശ്യപ്പെട്ടിരുന്നതത്രെ. മൂന്നുവർഷമായി കസ്റ്റമേഴ്സ് സർവിസ് ഏജൻറായി പ്രവർത്തിക്കുന്ന ഇയാൾ മുമ്പ് സ്വർണം കടത്തിയിട്ടുണ്ടോ എന്നും അേന്വഷിക്കുന്നതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ശ്രീലങ്കൻ എയർവേസിൽ എത്തിച്ച 33 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസാണ് പിടികൂടിയത്. മധുര സ്വദേശികളായ സെഗു അബ്ദുല്ല, മുഹമ്മദ് അലി, ജാഫിർ അഷറഫ്, തൃച്ചി സ്വദേശി അല്ലപിച്ചൈ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 1.3 കിലോ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് െഡപ്യൂട്ടി കമീഷണർ കൃഷ്ണേന്ദു രാജയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് കമീഷണർ ഹരീന്ദ്രനാഥ്, സൂപ്രണ്ടുമാരായ രാധ, സജീവ്, റസ്നീഷ്, ഇൻസ്പെക്ടർ പ്രഫുൽ എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.