സ്വർണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന ് പിരിച്ചുവിട്ടു. കൊച്ചി കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റിന് കീഴിലുള്ള സൂപ്രണ്ട് ബി. രാധാകൃഷ്ണൻ, ഇൻസ്പെക്ടർ രാഹുൽ എന്നിവർക്കെതിരെയാണ് കമീഷണർ സുമിത്കുമാർ നടപടിയെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി 2019 മേയ് 13ന് എട്ടുകോടിയിലധികം വിലമതിക്കുന്ന 24.99 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണ് രാധാകൃഷ്ണനെ നീക്കിയത്. അറസ്റ്റിലായ ഇയാളിപ്പോൾ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി 2019 ആഗസ്റ്റ് 19ന് നാലു കോടിയിലധികം വിലമതിക്കുന്ന 11.035 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെതിരായ നടപടി. അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുെന്നങ്കിലും ഒളിവിലാണ്.
കസ്റ്റംസ് ആക്ട് 1962 പ്രകാരം രാധാകൃഷ്ണനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.