ഫാത്തിമയുടെ വീട്ടിൽ ഗൗരി നേഹയുടെ കുടുംബാംഗങ്ങളെത്തി
text_fieldsകൊല്ലം: ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും നിയമ പോര ാട്ടങ്ങള്ക്ക് പിന്തുണ പ്രഖ്യാപിക്കാനും ഗൗരി നേഹയുടെ ബന്ധുക്കളെത്തി. ഞായറാഴ്ച ഉച്ചക ്ക് 12ന് എത്തിയ ഗൗരിയുടെ പിതാവ് പ്രസന്നനും മറ്റ് കുടുംബാംഗങ്ങളും ഫാത്തിമയുടെ പിതാവ ് അബ്ദുൽ ലത്തീഫ്, മാതാവ് സജിത, അനുജത്തി എന്നിവരുമായി രണ്ടരമണിക്കൂറോളം സംസാരിച്ചു. കൊല്ലം ട്രിനിറ്റി െലയ്സിയം സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തിെൻറ മുകളില്‍നിന്ന് വീണാണ് മരിച്ചത്.
തെൻറ മകള്‍ മരിച്ചിട്ട് ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ലെന്നും ഇപ്പോഴും നിയമപോരാട്ടത്തിലാണെന്നും പ്രസന്നന് പറഞ്ഞു. ഫാത്തിമയുടെ മരണത്തിന് പിന്നിലെ കാരണക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇതിനായി കുടുംബം നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സമൻസ് ലഭിച്ചിെല്ലന്ന് ഫാത്തിമയുടെ ബന്ധുക്കൾ
കൊല്ലം: മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിെൻറ മൊബൈൽ ഫോൺ പരിശോധിക്കുന്നതിന് നേരിട്ട് ഹാജരാകണമെന്ന സമൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫാത്തിമയുടെ ബന്ധുക്കൾ. സമൻസ് ലഭിച്ചാൽ ഹാജരാകും. മരണത്തിന് കാരണക്കാരായ മൂന്ന് അധ്യാപകരുടെ പേരുകൾ ഫാത്തിമ ഫോണിൽ കുറിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പൊലീസ് ഹാജരാക്കിയ മൊബൈൽ ഫോണിെൻറ ഫോറൻസിക് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, ഫോൺ ലോക്ക് ചെയ്തിരുന്നതിനാൽ രക്ഷാകർത്താക്കളെ വിളിച്ചുവരുത്താൻ കോടതിയിൽനിന്ന് ഫോറൻസിക് വകുപ്പ് അനുമതി നേടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.