ഇരട്ടക്കൊല ഗൗരവതരം; ഗവർണർ വിശദീകരണംതേടി
text_fieldsതിരുവനന്തപുരം: മാഹിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവം സംസ്ഥാന സർക്കാറിേനാട് വിശദീകരണംതേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച്, സംഘർഷം ലഘൂകരിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്വമേധയായാണ് ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുപ്പിെൻറ സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. മുമ്പ്, പല രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും ഗവർണർ സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരത്ത് രാജേഷിെൻറ കൊലപാതകസമയത്ത്, മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും ഗവർണർ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ സി.പി.എം പ്രാദേശികനേതാവ് ബാബുവും ആർ.എസ്.എസ് പ്രവർത്തകൻ കെ.പി. ഷമേജും കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.