സർക്കാർ അനുകൂലിച്ചു; ചെറുവാഹനങ്ങൾ പമ്പയിലേക്ക് വിടാൻ അനുമതി
text_fieldsകൊച്ചി: സർക്കാറിെൻറ അനുകൂല നിലപാടിനെ തുടർന്ന് മണ്ഡല മകരവിളക്ക് തീർഥാടന കാല ത്ത് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് വിടാൻ ഹൈകോടതിയുടെ അനുമതി. ഭക്ത രുമായി എത്തുന്ന പന്ത്രണ്ട് സീറ്റ് വരെയുള്ള വാഹനങ്ങളാവും പമ്പയിലേക്ക് വിടുക. ഭക്തരെ ഇറക്കിയശേഷം വാഹനം നിലക്കലില്‍ പാര്‍ക്ക് ചെയ്യണം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ തിരികെ വരുമ്പോള്‍ അവരെ കൊണ്ടുപോകാനായി വാഹനത്തിന് വീണ്ടും പമ്പയിലെത്താമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഭക്തരുടെ കാറുകളടക്കം ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്നാവശ്യപ്പെട്ട് റിട്ട. ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി. പ്രസന്നകുമാറും മറ്റും നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ചെറുവാഹനങ്ങൾ പോലും കടത്തിവിടാൻ കഴിയുന്ന സാഹചര്യം പമ്പയിലില്ലെന്നും പ്രളയത്തെത്തുടർന്ന് പമ്പ, ഹിൽടോപ്പ് തുടങ്ങി നേരത്തേ പാർക്കിങ് അനുവദിച്ചിരുന്ന മേഖലകളെല്ലാം തകർന്ന നിലയിലാണെന്നുമായിരുന്നു പത്തനംതിട്ട ജില്ല പൊലീസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിെൻറ വിശദീകരണം തേടിയ കോടതി ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു.
ചെറുവാഹനങ്ങളെ പമ്പയിലേക്ക് അനുവദിക്കുന്നതിൽ തടസ്സമില്ലെന്നും മാസപൂജ കാലത്ത് പമ്പയിൽ പ്രവേശനാനുമതി നൽകിയിരുന്നെന്നും സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കി. തുടർന്നാണ് കോടതിയും അനുമതി നൽകിയത്. പമ്പയിലോ പമ്പ -നിലക്കല്‍ റോഡരികിലോ പാര്‍ക്കിങ് അനുവദിക്കരുതെന്നും നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.