ബന്ധുനിയമന വിവാദം: പി.കെ. ഫിറോസിെൻറ അേപക്ഷ ഗവർണറും തള്ളി
text_fieldsതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ അന്വേഷണം ആവശ്യ പ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ അപേക്ഷ ഗവർണർ തള്ളി. 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകൂർ അനുമതി തേടി ഫിറോസ് സമർപ്പിച്ച പരാതി അവ്യക്തവും ന്യായരഹിതവുമാണെന്ന് മുൻ ഗവർണർ പി. സദാശിവത്തിെൻറ നിർദേശപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. പരാതി സത്യസന്ധമോ പരിഗണനാർഹമോ അല്ലെന്ന് ബോധ്യപ്പെട്ടതിനാൽ തള്ളുന്നതായും ഉത്തരവിൽ വ്യക്തമാക്കി.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ മന്ത്രി ബന്ധുവിനെ അപേക്ഷ ക്ഷണിക്കാതെയും മന്ത്രിസഭ തീരുമാനം ഇല്ലാതെയും ഡെപ്യൂേട്ടഷനിൽ നിയമിച്ചത് ക്രിമിനൽ ഗൂഢാലോചനയും പെരുമാറ്റ ദൂഷ്യവുമാണെന്നായിരുന്നു ഫിറോസിെൻറ പരാതി. നിയമനം 1958ലെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിെൻറ ലംഘനമാണെന്നും ആരോപിച്ചു.
എന്നാൽ, ആരോപണം ഉന്നയിക്കുകയല്ലാതെ ആക്ടിലെ ഏതെങ്കിലും വകുപ്പ് മന്ത്രി ലംഘിച്ചതായി തെളിയിക്കുന്ന രേഖകൾ പരാതിെക്കാപ്പം ഇല്ലെന്ന് ഉത്തരവിൽ പറയുന്നു. 2018ൽ രമേശ് ചെന്നിത്തലയും കേരള സർക്കാറും തമ്മിലുള്ള കേസിൽ ഹൈകോടതി നിരീക്ഷണങ്ങൾ ഉദ്ധരിച്ചാണ് പരാതിയിൽ രാജ്ഭവൻ തീർപ്പുകൽപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.