പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചു
text_fieldsതിരുവനന്തപുരം: മാലിന്യത്തിന് യൂസര്‍ഫീ നല്‍കാത്ത വീട്, സ്ഥാപന ഉടമകളില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്കി. കഴിഞ്ഞ നിയമസഭ സമ്മേളനം അംഗീകരിച്ച ബില്ലുകളില്‍ ഇന്നലെ മുംബൈക്ക് മടങ്ങുന്നതിന് മുമ്പാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
മാലിന്യശേഖരണത്തിന് യൂസര്‍ ഫീ നല്‍കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥരില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഭേദഗതി ബില്ലുകളാണ് അംഗീകരിച്ചത്. ഹരിതകര്മസേനകള്ക്കോ നിര്‍ദിഷ്ട ഏജന്‍സികള്‍ക്കോ യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ പ്രതിമാസ ഫീയുടെ 50 ശതമാനം പിഴ ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. വേര്‍തിരിച്ച മാലിന്യം തദ്ദേശ സ്ഥാപനങ്ങള്‍ക്കോ അംഗീകൃത ഏജന്‍സിക്കോ കൈമാറാതിരിക്കുകയോ നിശ്ചിതസ്ഥലത്ത് നിക്ഷേപിക്കാതിരിക്കുകയോ ചെയ്താല്‍ 1000 മുതല്‍ 10,000 രൂപയാണ് പിഴ. ജൈവ, അജൈവ മാലിന്യങ്ങളും അപകടകരമായ ഗാര്‍ഹിക മാലിന്യങ്ങളും വേര്‍തിരിച്ച് സംഭരിക്കാതിരുന്നാലും നിര്‍ദിഷ്ട വലുപ്പത്തിലും നിറത്തിലുമുള്ള പ്രത്യേക ബിന്നുകള്‍ സജ്ജീകരിക്കാതിരുന്നാലും 1000-10,000 രൂപ പിഴ ചുമത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.